Kerala NewsLatest NewsLocal NewsNationalNews

തൊഴിൽ രഹിതർക്ക് മുഴുവൻ ഇരുട്ടടി നൽകി, പെൻഷൻ പ്രായം ​65 ​ആക്കാൻ നി​ർ​ദേ​ശം.

ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യ​വ​ർ​ധ​ന എന്ന പഴയ വീഞ്ഞുതന്നെ പുതിയ കുപ്പിയിലാക്കി സർക്കാർ കൊണ്ടുവരാൻ നീക്കം. സ​ർ​ക്കാ​റി​ന്റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​ഠി​ക്കു​ന്ന വി​ദ​ഗ്​​ധ​സ​മി​തിയുടേതാണ് പുതിയ നിർദേശം.ഡോ. ​കെ.​എം. എ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ്​ നി​ർ​ദേ​ശം സർക്കാരിന് നൽകിയിട്ടുള്ളത്. വി​ര​മി​ക്ക​ൽ പ്രാ​യം ​65ൽ ​നി​ല​നി​ർ​ത്താ​നും തു​ട​ർ​ന്ന്​ നാ​ലു​ വ​ർ​ഷ​ത്തേ​ക്ക്​ പു​ന​ർ​നി​യ​മ​നം ന​ൽ​കാ​നു​മാ​ണ്​ പുതിയ നി​ർ​ദേ​ശത്തിലുള്ളത്. വി​ര​മി​ക്കു​ന്ന തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ലാണ് പു​ന​ർ​നി​യ​മ​നം നൽകുക. ഇക്കാലത്തെ സേ​വ​നം പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക്​ പ​രി​ഗ​ണി​ക്കില്ലെന്നതാണ് പ്രത്യേകത. 60 വ​യ​സ്സും പു​ന​ർ​നി​യ​മ​ന കാ​ല​യ​ള​വും​ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​കും പെ​ൻ​ഷ​ൻ ആനുകൂല്യം ലഭിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. ഇ​തി​ന്​ പ​ലി​ശ ന​ൽകുന്നതാണ്. നി​ല​വി​ലെ ശ​മ്പ​ള നി​ര​ക്കി​ലാ​കും പു​ന​ർ​നി​യ​മ​നം. ​നാ​ലു​ വ​ർ​ഷ​ത്തെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ മാ​റ്റി​വെ​ക്കാ​മെ​ന്ന​താ​ണ് പുതിയ നിർദേശത്തിൽ ​തൊഴിൽ രഹിതരായ ലക്ഷക്കണക്കിന് യുവജനങ്ങൾക്ക് സർക്കാർ നൽകുന്ന ബോണസ്.

നി​ല​വി​ലെ ജീ​വ​ന​ക്കാ​ർ 60 വ​യ​സ്സ്​​ വ​രെ തു​ട​രു​ന്ന​ത്​ പി.​എ​സ്.​സി വ​ഴി സ​ർ​ക്കാ​ർ ജോ​ലി തേ​ടു​ന്ന​വ​ർ​ക്ക്​ വ​ൻ തി​രി​ച്ച​ടി​യാ​കും. അ​ന​വ​ധി വ​ർ​ഷ​ങ്ങ​ളി​ലേ​ക്ക്​​ പു​തി​യ നി​യ​മ​ന​ങ്ങ​ൾ നി​ല​ക്കും. പി.​എ​സ്.​സി പാവപോലെ ഇരുത്തി പിന് വാതിൽ നിയമനകളാണ് സർക്കാർ മുഖ്യമായും നടത്തിവരുന്നത്. കൺസൾട്ടൻസി നിയമങ്ങൾ അറിഞ്ഞും അറിയാതെയും വേറെ. പി.​എ​സ്.​സി നി​യ​മ​നം കാത്തിരിക്കുന്ന പതിനായിരങ്ങളുടെ ഭാവിയാണ് ​വിദഗ്ധ സമിതിയുടെ നിർദേശം ഇരുട്ടടി നൽകുന്നത്. പെ​ൻ​ഷ​ൻ പ്രാ​യ​വ​ർ​ധ​നക്കെതിരെ,യുവജനങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതക്ക് തടയിടാനാണ് പഴയ വീഞ്ഞുതന്നെ ഒരൽപം മയപ്പെടുത്തി ഉള്ള സത്ത് പോകാതെ തന്നെ സർക്കാരിന് മുന്നിൽ നി​ർ​ദേ​ശമായി വന്നിരിക്കുന്നത്.

വി​ര​മി​ക്ക​ൽ പ്രാ​യം ​65ൽ ​നി​ല​നി​ർ​ത്താ​നും തു​ട​ർ​ന്ന്​ നാ​ലു​ വ​ർ​ഷ​ത്തേ​ക്ക്​ പു​ന​ർ​നി​യ​മ​നം നൽകാനുമായാൽ,16,000 കോ​ടി രൂ​പ ഇ​പ്ര​കാ​രം സ​ർ​ക്കാ​റി​ന്​ ലാഭമുണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. നിലവിലുള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് നാ​ലു​​വ​ർ​ഷ കാലം ആ​ശ്വാ​സം കിട്ടും. പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ച്ചാ​ൽ 60 വ​യ​സ്സ്​​ വ​രെ​യു​ള്ള നാ​ലു വ​ർ​ഷ​ത്തെ ശ​മ്പ​ള വ​ർ​ധ​ന​ക്ക്​ അ​നു​സ​രി​ച്ച പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യം ന​ൽ​കേ​ണ്ടി​ വരും. പു​തി​യ നി​ർ​ദേ​ശ​ത്തി​ലൂടെ അതിനെ മറികടക്കാനാവും. താ​ൽ​പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​കും പു​ന​ർ​നി​യ​മ​നം നൽകുക. വി​ര​മി​ക്കു​ന്ന​തി​ന്​ ആ​റു​​മാ​സം മു​മ്പ്​ താ​ൽ​പ​ര്യം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശിക്കുന്നത്. നേരത്തെ​ ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ ദി​നം ഏ​കീ​ക​രി​ച്ചി​രു​ന്നതാന്. പി​ന്നീ​ട് അത്​ പെ​ൻ​ഷ​ൻ പ്രാ​യം 56 വ​യ​സ്സാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ലാ​ണ്​ ക​ലാ​ശി​ച്ച​ത്. പെ​ൻ​ഷ​ൻ പ്രാ​യം ആ​ദ്യം 58 ആ​യും പി​ന്നീ​ട്​ 60 ആ​യും ഉ​യ​ർ​ത്ത​ണ​മെ​ന്ന്​ എ​ക്​​സ്​​പെ​ൻ​ഡീ​ച്ച​ർ റി​വ്യൂ ക​മ്മി​റ്റി പ​ല റി​പ്പോ​ർ​ട്ടു​ക​ളി​ലാ​യി സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട്​ ധ​ന​വ​കു​പ്പ്​ പ​രി​ശോ​ധി​ച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button