Kerala NewsLatest NewsNews

ജനഹിതം മനസ്സിലാക്കാതെ നേതാക്കൾ കെട്ടിയിറക്കിയതോ പി.രാജീവിനെ? അതോ പാർട്ടി തന്നെ ഒതുക്കുന്നതോ?

കളമശ്ശേരി: എം എ ബേബിക്ക് ശേഷം പാർട്ടിയുടെ താത്വിക അവലോകനങ്ങൾ ശാന്തമായി കഠിന വാക്കുകളിലൂടെ പാർട്ടി പ്രവർത്തകർക്ക് പറഞ്ഞു കൊടുക്കുക എന്ന ഭാരിച്ച ജോലിയിൽ നിന്നും താത്കാലില ഇടവേളയെടുത്തു കളമശ്ശേരി പിടിക്കാൻ ഇറങ്ങിയ സഘാവ് പി.രാജീവ് അവിടേക്കു വേണ്ട യഥാർത്ഥ സ്ഥാനാർഥിയാണോ? ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പി. രാജീവ് പോലും ഇപ്പോൾ വിഷമിക്കുന്നതിനു കാരണം തുടർന്ന് കൊണ്ടിരിക്കുന്ന പോസ്റ്റർ യുദ്ധം തന്നെയാണ്.

എസ് എഫ് ഐ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ എത്തിയ രാജീവ് പാർട്ടിയുടെ പല ചുമതലകൾ വഹിക്കുകയും 2009 മുതൽ 2015 വരെ രാജ്യസഭാ എം പി ആയ വ്യക്തിയുമാണ്. കഴിഞ്ഞ പാർലിമെന്റ് തിരഞെടുപ്പിൽ മത്സരിക്കാൻ ആദ്യമായി പി.രാജീവ് എത്തിയപ്പോൾ പലരും ഒരു തീ പാറുന്ന പോരാട്ടമാണ് പ്രതീക്ഷിച്ചതു. സിനിമ മേഘലയിലെയും മറ്റു മേഖലകളിലെയും ആളുകൾ പരസ്യമായി തന്നെ പി.രാജീവിനെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങി. എനിക്കും പരാജയം ഒഴിവാക്കാൻ സാദ്ധിച്ചില്ല എന്നുമാത്രമല്ല 2014 നേക്കാൾ ദയനീയമായിരുന്നു തോൽവി.

കളമശ്ശേരി നിയോജകമണ്ഡലത്തിൽ 2014 നേക്കാൾ 11000 പരം വോട്ടുകൾ എതിർ സ്ഥാനാർഥിക്കു കൂടുകയും ചെയ്തു. 2 വർഷം മുൻപ് നടന്ന ആ തിരഞെടുപ്പിൽ പോലും കാര്യമായ സ്വീകാര്യത ലഭിക്കാത്ത പി.രാജീവിനെ വേണ്ട എന്ന് അവിടുത്തെ പ്രാദേശിക നേതൃത്വം പറയുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. ജനങ്ങളുടെ ഇടയിൽ പി.രാജിനെക്കാൾ ജനസമ്മതൻ ചന്ദ്രൻ പിള്ളയാണ് എന്നതും, മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള വ്യക്തിപരമായ അടുപ്പവും തന്നെയാണ്. എന്നാൽ നേതാക്കൾക്ക് പി.രാജീവ് അല്ലാതെ വേറെ ഒരാൾ വേണ്ട എന്ന് പറയുമ്പോൾ 2 കാര്യങ്ങൾ പ്രതേകം ശ്രദ്ധിക്കണം ഒന്ന് നേതാക്കളോടുള്ള അടുപ്പം മൂലം മാത്രം സ്ഥാനാർഥി ആയി,അല്ലങ്കിൽ ഇ ഒരു തോൽവിയോടെ പി.രാജീവിനെ എന്നന്നേക്കുമായി ഒതുക്കാൻ ഉള്ള ഒരു സുവർണാവസരം. എന്തുതന്നെയായാലും പി.രാജീവിനെ ഇത് ഒരു ജീവന്മരണ പോരാട്ടം തന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button