Kerala NewsLatest NewsUncategorized
മൻസൂർ വധക്കേസിൽ ഒരാൾകൂടി കസ്റ്റഡിയിൽ
കോഴിക്കോട്: മൻസൂർ വധക്കേസിൽ ഒരാൾകൂടി കസ്റ്റഡിയിൽ. ബോംബ് നിർമിച്ചതെന്ന് സംശയിക്കുന്ന മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്. അതിനിടെ ഇന്ന് പുലർച്ചെ കേസിലെ പ്രതി ജാബിറിന്റെ വാഹനങ്ങൾ കത്തിച്ചു.
മുക്കിൽ പീടികയിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും രണ്ട് ഇരുചക്ര വാഹനങ്ങളുമാണ് കത്തിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്.
കൂത്തുപറമ്പ് എസിപി , ചൊക്ലി സി ഐ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സിപിഎം ജില്ല സെക്രട്ടറിയറ്റ് അംഗം പി ഹരീന്ദ്രന്റെ നേതൃത്വത്തിൽ നേതാക്കളും ജാബിറിന്റെ വീട്ടിലെത്തി. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു.