കന്യാസ്ത്രീക്കെതിരായ പരാമർശം, പിസി ജോര്‍ജിനെ ശാസിക്കാം.
GulfHealthEducationObituary

കന്യാസ്ത്രീക്കെതിരായ പരാമർശം, പിസി ജോര്‍ജിനെ ശാസിക്കാം.

തിരുവനന്തപുരം / പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം തരത്തിലുള്ള പരാമര്‍ശം നടത്തിയെന്ന സംഭവം സംബന്ധിച്ച പരാതിയില്‍ പിസി ജോര്‍ജ് എം എല്‍ എയെ ശാസിക്കാന്‍ നിയമസഭ പ്രിവിലേജ്‌സ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ.

വനിത കമ്മിഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈന്‍ അടക്കമുള്ളവരാണ് പിസി ജോര്‍ജിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നത്. കമ്മിറ്റിയുടെ ഏഴാം നമ്പര്‍ റിപ്പോര്‍ട്ടായാണ് പിസി ജോര്‍ജിനെതിരായ പരാതി നിയമ സഭയിൽ വച്ചത്.

പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തില്‍ എം എല്‍ എ പരാമര്‍ശം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നിയമസഭ പ്രിവിലേജ്‌സ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ഇക്കാര്യം പരിശോധിക്കുകയുണ്ടായി. എംഎല്‍എ അതിരുകടന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് തുടർന്ന് കമ്മിറ്റി വിലയിരുത്തുകയും, പിന്നീട് എംഎല്‍എയെ ശാസിക്കാന്‍ ശൂപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് നൽകുകയുമായിരുന്നു.

Related Articles

Post Your Comments

Back to top button