Latest NewsNationalNewsUncategorized

എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാൻ സാധ്യമല്ല; വാട്ട്സ്ആപ്പിൽ കണ്ടയാളല്ല, മണ്ഡപത്തിൽ വരൻ; വധു വിവാഹ വേദിയിൽ നിന്നും ഇറങ്ങി പോയി

പാറ്റ്ന: ഇന്ന് എല്ലാം ഓൺലൈൻ വഴിയാണല്ലോ, അതായത് പെണ്ണുകാണലും ഉറപ്പികളും എല്ലാം. എന്നാൽ അങ്ങനെ കണ്ട് പരിചയപ്പെട്ട് ഒടുവിൽ വിവാഹ ദിവസം നേരിൽ കാണുന്നുമ്പോൾ മറ്റൊരാൾ വന്ന് നിന്നാലോ? അത്തരം ഒരു സംഭവം ആണ് ബീഹാറിലെ ഷാൻകിയ മായിലെ നൂതാൻ ബ്ലോക്കിലെ ബെട്ടിയാ എന്ന സ്ഥലത്ത് അരങ്ങേറിയത്.

വിവാഹ വേദിയിൽ വെച്ചാണ് വിവാഹം ചെയ്യാൻ പോകുന്നയാളെ ആദ്യമായി യുവതി കാണുന്നത്. എന്നാൽ വാട്‌സ്ആപ്പിലൂടെ തന്റെ ഭാവി വരൻ എന്ന് പരിചയപ്പെടുത്തിയ ആൾ അല്ല ഇതെന്ന് പറഞ്ഞ് വധു ഇറങ്ങി പോവുകയായിരുന്നു.

എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാൻ സാധ്യമല്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. വധുവിന്റെ ഈ തീരുമാനത്തെ തുടർന്ന് വിവാഹം കൂടാൻ എത്തിയ എല്ലാവരും മടങ്ങി പോവുകയായിരുന്നു. ഇതേക്കുറിച്ച് വരന്റെ അച്ഛനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

വാട്‌സാപ്പിൽ ചിത്രം കാണിച്ച് കൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരൻ അനിൽകുമാർ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു.

ബാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം എന്നാൽ ഇതുവരെ ഇരു വിഭാഗവും പൊലീസിനെ സമീപിച്ചിട്ടില്ലെന്നാണ് വാർത്ത റിപ്പോർട്ട് ചെയ്ത ഹിന്ദി മാധ്യമങ്ങൾ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button