Editor's ChoiceKerala NewsLatest NewsLocal NewsNationalNews

എയ്ഡഡ് ഹയർസെക്കൻ്ററി അദ്ധ്യാപകരുടെ ശമ്പളം മുടങ്ങി

ശമ്പള വിതരണത്തിന്‍റെ രീതി മാറ്റിയതോടെ സംസ്ഥാനത്തെ എയ്‍ഡഡ് ഹയർ സെക്കണ്ടറി അധ്യാപകരുടെയും ജീവനക്കാരുടെയും ഈ മാസത്തെ ശമ്പള വിതരണം മുടങ്ങി. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പില്ലാതെ ഓൺലൈനായി സമർപ്പിക്കുന്ന ശമ്പള ബില്ലുകൾ മാറിക്കൊടുക്കണ്ട എന്ന് ട്രഷറികൾ തീരുമാനിച്ചതോടെയാാണ് ശമ്പളം തടസ്സപ്പെട്ടത്.
കോവിഡ് കാരണം ഏതാണ്ടെല്ലാ സർക്കാർ വിഭാഗങ്ങളുടെയും ശമ്പളം ഓൺലൈനായാണ് നൽകി വരുന്നത്. എന്നാൽ എയ്‍ഡഡ് ഹയർസെക്കണ്ടറി അധ്യാപകരുടെ ശമ്പള വിതരണരീതി മാത്രം മാറ്റുകയായിരുന്നു. ഈ മാസം മുതൽ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പില്ലാതെ ഓൺലൈനായി സമർപ്പിക്കുന്ന ശമ്പള ബില്ലുകൾ മാറിക്കൊടുക്കണ്ട എന്നാണ് ട്രഷറി തീരുമാനം. ഇതാണ് എയ്‍ഡഡ് ഹയർ സെക്കണ്ടറി അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള വിതരണം മുടങ്ങാൻ കാരണം.

 അതേ സമയം ഹയർ സെക്കണ്ടറി വകുപ്പിന്‍റെ ഭാഗത്തു നിന്നുള്ള നിഷേധാത്മക നിലപാട് ഇരട്ടത്താപ്പാണെന്ന് അധ്യാപകർ ആരോപിച്ചു.സർക്കാരിന്‍റെ പുതിയ ഉത്തരവ് പ്രകാരം ആര്‍ഡിഡി ഓഫീസിൽ നിന്ന് മേലൊപ്പ് വാങ്ങാമെന്നു വച്ചാൽ പല ഓഫീസും ഒപ്പ് നൽകാൻ തയ്യാറായിട്ടില്ലെന്നും അധ്യാപകർ പറയുന്നു.  രണ്ട് ജില്ലകളുടെ വീതം ചുമതലയു

ള്ള റീജിയണൽ ഓഫീസുകളിലേക്ക് ബില്ലുമായി സ്കൂളുകളിൽ നിന്ന് ആരും വരണ്ട എന്ന നിലപാടാണ് റീജ്യണൽ ഓഫീസിൽ നിന്നും ഉണ്ടാകുന്നത്.എല്ലാ ഓഫീസുകളിലും ശമ്പളം ട്രഷറികളിലേക്ക് ഇ- സബ്മിഷൻ വഴിയാണ് മാറുന്നത്. എന്നാൽ എയ്‍ഡഡ് ഹയർ സെക്കണ്ടറികളിലെ ശമ്പള ബിൽ മേഖലാ ഓഫീസറുടെ മേലൊപ്പോടെ മാത്രമേ നല്‍കാവൂ എന്നത് അടിയന്തിരമായി പുനഃപരിശോധിക്ക
ണമെന്നതാണ് അധ്യാപക സംഘടനകളുടെ ആവശ്യം.
ശമ്പളം മുടങ്ങുന്നത് വലിയ പ്രതിസന്ധിയാണ് അദ്ധ്യാപകർക്ക് സൃഷ്ടിക്കുന്നത്.ലോണുകളിലും മറ്റും ശമ്പളദിനമനുസരിച്ച് നൽകിയിരിക്കുന്ന ചെക്കുകൾ മടങ്ങിയാൽ പിഴ അടയ്ക്കേണ്ടി വരും. ജില്ലകൾ താണ്ടി പോയി ശമ്പളം മാറിയെടുക്കേണ്ട അവസ്ഥ ഹയർ സെക്കണ്ടറി വകുപ്പിലല്ലാതെ മറ്റെങ്ങുമില്ലെന്ന് അധ്യാപകർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button