കേരളത്തിന് രണ്ടാം ഘട്ടം 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍
NewsKeralaNationalLocal NewsHealth

കേരളത്തിന് രണ്ടാം ഘട്ടം 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍

തിരുവനന്തപുരം/കേരളത്തിന് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി കേന്ദ്രം അനുവദിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്സിനാണ് ലഭിക്കുന്നത്.

ആലപ്പുഴ 19,000,കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്കാട് 25500, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂര്‍ 26500, കാസര്‍ഗോഡ് 5500, പത്തനംതിട്ട 19000, തിരുവനന്തപുരം 50500, തൃശൂര്‍ 31000, വയനാട് 14000 എന്നിങ്ങനെ ഡോസ് കോവിഡ് വാക്സിനുകളാണ് ജില്ലകള്‍ക്കായി അനുവദിക്കുക.
എറണകുളത്തും തിരുവന്തപുരത്തും എയര്‍പോര്‍ട്ടുകളില്‍ ബുധനാഴ്ച വാക്സിനുകള്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം,കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ന്ന ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നി​ര​സി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അറിയിച്ചു.ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ്ര​ത്യേ​കി​ച്ചും ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും വാ​ക്സി​ൻ കു​ത്തി​വ​യ്പ് നി​ര​സി​ക്കു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കേ​ണ്ട​ ആ​ളു​ക​ളെ വാ​ക്സി​ൻ കു​ത്തി​വ​യ്പി​ൽ​നി​ന്നും പി​ന്തി​രി​പ്പി​ക്ക​രു​തെ​ന്ന് നീ​തി ആ​യോ​ഗ് അം​ഗം ഡോ. ​വി.​കെ പോ​ൾ ആണ് അ​ഭ്യ​ർ​ഥി​ച്ചിരിക്കുന്നത്.

വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക​രു​തെ​ന്നും ചെ​റി​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ സാ​ധ​ര​ണ​മാ​ണെ​ന്നും ഡോ. ​വി.​കെ പോ​ൾ പറയുന്നു. വാ​ക്സി​ൻ നി​ർ​മി​ക്കാ​ൻ വ​ലി​യ പ​രി​ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. ​മഹാമാരി എ​ന്ത് രൂ​പം പ്രാ​പി​ക്കു​മെ​ന്ന് ഇപ്പോൾ അ​റി​യാ​ൻ ക​ഴി​യി​ല്ല. അ​ത് അ​ത്ര​യും വ​ലു​താ​യി​രി​ക്കും. അ​തി​നാ​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക. വാ​ക്സി​ൻ പ്ര​തി​കൂ​ല​ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും നി​സാ​ര​വു​മാണ്. ര​ണ്ട് വാ​ക്സി​നു​ക​ളും സു​ര​ക്ഷി​ത​മാണ്.ഡോ ​പോ​ൾ പ​റ​ഞ്ഞു.

Related Articles

Post Your Comments

Back to top button