Kerala NewsLatest NewsNationalNews

കോവിഡ് വ്യാപനം, കേരളത്തിലേക്ക് വരുന്നവര്‍ ചെയ്യേണ്ട കാര്യങ്ങളിവയൊക്കെ

കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്.

ഇതിനായി റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോർട്ടലായ
https://covid19jagratha.kerala.nic.in വെബ്സൈറ്റ് സന്ദര്ശിക്കുക.

ഏറ്റവും മുകളിൽ കാണുന്ന Citizen ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന Visitor’s entry ഓപ്ഷനില്‍ നിന്നും Domestic entry തെരഞ്ഞെടുക്കണം.

ട്രെയിനിലോ ഫ്ലൈറ്റിലോ വരുന്നവർ പുതുതായി രെജിസ്റ്റർ ചെയ്യുന്നതിന് പേജിൽ താഴെ കാണുന്ന new registration ക്ലിക്ക് ചെയ്തു Covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി വേരിഫൈ ചെയ്യണം.

NORKA Registration ID ഇല്ലാത്ത റോഡ് മാർഗ്ഗം വരുന്നവരും new registration ചെയ്യണ്ടതുണ്ട്.

സ്‌ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റര്‍ ചെയ്ത് കഴിയുമ്പോള്‍ അല്‍പസമയത്തിനകം നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പര്‍ വരും. ഒ.ടി.പി എന്റര്‍ ചെയ്ത ശേഷം വേരിഫൈ ചെയ്യുക.

വേരിഫിക്കേഷനു ശേഷം നിങ്ങളുടെ പേര്, ജനന തിയ്യതി, ഐ.ഡി നമ്പര്‍ ഉള്‍പ്പടെ ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ശേഷം നല്‍കിയ വിവരങ്ങള്‍ സേവ് ചെയ്യുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാവും.

രജിസ്ട്രേഷന്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് രജിസട്രേഷന്‍ വിവരങ്ങള്‍ ടെക്സ്റ്റ് മെസേജായി വരുന്നതാണ്.

മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസ്സിന്റെ പി.ഡി.എഫ് ഫോം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

യാത്രക്കാര്‍ക്ക് കേരളത്തിലേക്ക് വരുമ്പോള്‍ ചെക്പോസ്റ്റില്‍ ഈ യാത്രാ പാസ്സ് കാണിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button