CrimeKerala NewsLatest NewsLocal NewsNews
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ആറുമാസം കൂടി സമയം അനുവദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍, പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ച് സുപ്രീംകോടതി ആറുമാസം കൂടി സമയം അനുവദിച്ചു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിച്ച് തീർപ്പു കല്പിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ നവംബര്‍ 29നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ഇതുപ്രകാരം, മെയ് 29 ന് വിചാരണ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
കൊവിഡ് സാഹചര്യവും ലോക്ക്ഡൗണും കാരണം സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ഹൈക്കോടതിയെ അറിയിയിക്കുകയായിരുന്നു. ജഡ്ജിയുടെ കത്ത് തീരുമാനത്തോടെ ഹൈക്കോടതി റജിസ്ട്രാര്‍ സുപ്രീംകോടതിക്ക് കൈമാറി.