കൊവിഡ് മഹാമാരിയെ ഇല്ലാതാക്കാനുള്ള ‘മാജിക് ബുള്ളറ്റ് ‘ അല്ല വാക്സിൻ.

ജനീവ / തുടർച്ചയായി ഉയർന്നു കൊണ്ടിരിക്കുന്ന കൊവിഡ് കേസുക ളെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ വാക്സിൻ പുറത്തിറക്കാൻ മത്സരിക്കുന്ന രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്. കൊവിഡ് മഹാമാരിയെ പൂർണമായും ഇല്ലാതാക്കാൻ ശേഷിയുള്ള ‘മാജിക് ബുള്ളറ്റ് ‘ അല്ല വാക്സിനെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്നത്. ‘വാക്സിൻ വരുന്നതോടെ കൊവിഡ് ഇല്ലാതാ കില്ല. അടുത്ത വർഷം ആദ്യത്തോടെ എല്ലാവർക്കും വാക്സിൻ സ്വീകരിക്കാൻ കഴിയില്ല.’ ഡബ്ല്യൂ എച്ച് ഒ എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ പറയുന്നു. കൊവിഡ് അമേരിക്ക യിലുൾപ്പെടെ ഉള്ള രാജ്യങ്ങളിൽ വീണ്ടും കുത്തനെ ഉയരുകയാണ്. കൊവിഡിനെ പ്രതിരോധിക്കാൻ നമ്മുടെ പക്കലുള്ള ടൂൾ കിറ്റിലെ ശക്തമായ ആയുധമായ വാക്സിനേഷൻ കൊണ്ട് മാത്രം കാര്യമി ല്ലെന്നാണ് . ‘ ലോകാരോഗ്യ സംഘടന പറയുന്നത്. വാക്സിൻ പുരോ ഗതിയെ ‘തുരങ്കത്തിന്റെ അറ്റത്തുക്കാണുന്ന പ്രകാശം’ എന്നാണ് ഡബ്ല്യൂ എച്ച് ഒ തലവൻ ടെഡ്രോസ് അഡനോം വിശേഷി പ്പിച്ചിരിക്കുന്നത്. മഹാമാരി അവസാനിച്ചെന്ന ധാരണതെറ്റാ ണെന്നും,ടെഡ്രോസ് അഡനോം പറയുന്നുണ്ട്.
കോവിഡിനെ അതിജീവിക്കാൻ 51 വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിച്ചതായും ഇതിൽ 13 എണ്ണം മനുഷ്യരിലെ വ്യാപക പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണെന്നും ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കുന്നു. ഫൈസർ വാക്സിൻ പൊതുജനങ്ങളിൽ കുത്തിവയ്ക്കാൻ അനുമതി നൽകിയതോടെ പൊതുജനങ്ങൾക്ക് കൊവിഡ് വാക്സിനേഷന് അനുമതി നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടൺ മാറി. യു.എസിൽ ഈ മാസം അവസാനത്തോടെ വാക്സി നെത്തും. ബെൽജിയം, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ വാക്സിന്റെ അടിയന്തിര ഉപയോഗം അടുത്തമാസം ആരംഭി ക്കാനിറയ്ക്കുകയാണ്.