CrimeLatest NewsNationalNewsShe

ഭാര്യയെ വിറ്റില്ല, പക്ഷേ പണയം വച്ചു

ഭുവനേശ്വര്‍: പതിനേഴുകാരന്‍ ഭര്‍ത്താവ് 26കാരി ഭാര്യയെ വിറ്റില്ല, പക്ഷേ പണയം വച്ചു. പ്രായപൂര്‍ത്തിയാകാത്ത ഭര്‍ത്താവാണ് പോലീസ് പിടിയിലായപ്പോള്‍ താന്‍ ഭാര്യയെ വിറ്റതല്ല, മറിച്ച് പണയംവച്ചതാണെന്ന് പറഞ്ഞത്. ഒഡഷയിലെ ബലംഗീര്‍ ബേല്‍പാഡ സ്വദേശിയാണ് 17കാരന്‍. ഇയാളുടെ ഭാര്യ 1.8ലക്ഷം രൂപയ്ക്ക് വിറ്റു എന്ന കേസിലാണ് അറസ്റ്റിലായത്.

എന്നാല്‍ തനിക്ക് ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിന്റെ ചികിത്സയ്ക്കായാണ് ഭാര്യയെ 60,000 രൂപയ്ക്ക് പണയം വച്ചതെന്നുമാണ് പറയുന്നത്. തന്റെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും പണം ആവശ്യമുണ്ട്. അതിനാല്‍ ഭാര്യയെ പണയമായി നല്‍കി ആവശ്യമുള്ള തുക സംഘടിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞദിവസമാണ് 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ വിറ്റെന്ന കേസില്‍ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയെ രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍നിന്ന് പോലീസ് മോചിപ്പിക്കുകയും ചെയ്തു.

വിവാഹത്തിനുശേഷം രാജസ്ഥാനില്‍ ജോലിക്ക് പോയതായിരുന്നു ദമ്പതിമാര്‍. ഇവിടെവച്ചാണ് 17കാരന്‍ 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ 55കാരന് വിറ്റത്. ഇതിനുശേഷം ഇയാള്‍ ഒഡീഷയിലെ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. രാജസ്ഥാനില്‍വച്ച് ഭാര്യ തന്നെ ഉപേക്ഷിച്ച് പോയെന്നായിരുന്നു ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികത തോന്നിയ യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് 17കാരന്റെ ഫോണ്‍ വിവരങ്ങളടക്കം പരിശോധിച്ച് വിശദമായി ചോദ്യംചെയ്തു. ഇതോടെയാണ് ഭാര്യയെ മറ്റൊരാള്‍ക്ക് വിറ്റതാണെന്ന് കണ്ടെത്തിയത്.

17കാരന്റെ വിവാഹത്തിന്റെ നിയമസാധുതയും പ്രശ്‌നമാണ്. ജൂലായില്‍ വിവാഹിതരായ ഇവര്‍ ഓഗസ്റ്റിലാണ് റായ്പുര്‍ വഴി രാജസ്ഥാനിലെ ബാരനിലെത്തിയത്. അവിടെ ഇഷ്ടിക കളത്തിലായിരുന്നു ജോലി. ജോലിക്ക് കയറി കുറച്ച് ദിവസത്തിന് ശേഷം ഇയാള്‍ ഭാര്യയെ ഒരു 55കാരന് വിറ്റു. ഈ പണം ഉപയോഗിച്ച് പ്രതി സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയെന്നും ബാക്കി തുക ഭക്ഷണത്തിനായി ഹോട്ടലുകളില്‍ ചിലവഴിച്ചെന്നും പോലീസ് അറിയിച്ചു.

യുവതിയെ മോചിപ്പിക്കാനായി രാജസ്ഥാനിലെത്തിയ പോലീസ് സംഘത്തിന് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. യുവതിയെ പാര്‍പ്പിച്ച ഗ്രാമത്തില്‍ പ്രവേശിച്ചതിന് പിന്നാലെ പോലീസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. യുവതിയെ കൊണ്ടുപോകാനാകില്ലെന്നും പണം കൊടുത്ത് വാങ്ങിയതാണെന്നും പറഞ്ഞാണ് ഇവര്‍ പോലീസിനെ എതിര്‍ത്തത്. തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് യുവതിയെ ഗ്രാമത്തില്‍നിന്ന് മോചിപ്പിച്ചത്. പ്രതിയായ 17-കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button