CovidEditor's ChoiceHealthLatest NewsNationalNews

ഇന്ത്യക്കും മോദിക്കും ലോകാരോഗ്യ സംഘടനയുടെ നന്ദി

ജനീവ / കൊവിഡ് മഹാമാരിയെ തളക്കാൻ ഇന്ത്യ നടത്തുന്ന പോരാട്ടത്തിനും തുടര്‍ച്ചയായി നൽകി വരുന്ന പിന്തുണക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കും ലോകാരോഗ്യ സംഘടന നന്ദി അറിയിച്ചു. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വിറ്ററിലൂടെയാണ് ഇന്ത്യയോടുള്ള നന്ദി അറിയിച്ചത്.

ഇന്ത്യ വാക്സിൻ നിര്‍മ്മിക്കുകയും അതിനൊപ്പം തന്നെ അയൽ രാജ്യങ്ങളിലേക്കും ബ്രസീൽ മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിലേക്കും കയറ്റി അയക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന മേധാവിയുടെ ട്വീറ്റ്. ടെഡ്രോസ് അഥനോം ഗെബ്രിയേസസിന്റെ ട്വീറ്റ് ഇങ്ങനെ, ‘നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കിൽ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാകൂ.’ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞിരിക്കുന്നു.

വാക്സിൻ നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് നേരത്തെ ബ്രസീൽ രംഗത്തുവന്നിരുന്നു. കൊവിഡിനെ തുരത്താൻ മൃതസഞ്ജീവനി നൽകിയതായാണ് ബ്രസീൽ പറഞ്ഞിരിക്കുന്നത്. ബ്രസീലിയന്‍ ഭാഷയിലാണ് പ്രസിഡന്റിന്റെ ട്വീറ്റ്. ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാനുളള മൃതസ്ഞ്ജീവനിക്കായി ഗന്ധമാദനപര്‍വ്വതം കൈയിലേന്തി ഇന്ത്യയില്‍ നിന്ന് ബ്രസീസിലേക്ക് നീങ്ങുന്ന ഹനുമാന്റെ ചിത്രമാണ് നന്ദി അറിയിച്ച് ബ്രസീൽ ട്വീറ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button