CovidHealthKerala NewsLatest NewsLocal NewsNationalNewsWorld

24 മണിക്കൂറിനുള്ളില്‍ ലോകത്താകമാനം 2,63,000 പേർക്ക് കൊവിഡ് വൈറസ് ബാധ ഉണ്ടായതായി ലോകാരോഗ്യ സംഘടന.

ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകമാനം 2,63,000 പേർക്ക് കൊവിഡ് വൈറസ് ബാധ ഉണ്ടായതായി ലോകാരോഗ്യ സംഘടന. 6,500ല്‍ ഏറെ പേരാണ് ലോകത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. വ്യാഴാഴ്ച രാത്രിവരെയുള്ള കണക്കായിട്ടാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്.
ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്ക് പ്രകാരം 2,63,601 ആളുകളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗ ബാധിതരായി. 6,554 പേര്‍ മരണപെട്ടു. ലോകത്താകെ 22,256,220 പേര്‍ രോഗബാധിതരായി. 7,82,456 പേര്‍ മരണമടഞ്ഞു.

ഓഗസ്റ്റ് മാസം ഇതുവരെ ഇന്ത്യയില്‍ 12,07,539 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലായില്‍ 11,09,444 പേര്‍ രോഗികളായി. ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ ഇന്ത്യയിലാണ്. ഓഗസ്റ്റ് മാസത്തില്‍ 19 വരെയുള്ള കണക്ക് പ്രകാരം അമേരിക്കയില്‍ 9,94,863 പേര്‍ രോഗികളായി. ബ്രസീലില്‍ 7,94,115 പേരാണ് രോഗികളായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ വ്യാഴാഴ്ച മാത്രം 69,000 നു മേൽ പുതിയ രോഗികളുണ്ട്. ഒരൊറ്റ ദിവസം 986 പേര്‍ മരണമടഞ്ഞു. രണ്ടാം തവണ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇന്ത്യയിലെ ആകെ രോഗബാധിതര്‍ 29 ലക്ഷം കടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button