യുവ ദമ്പതികള്‍ക്ക് ആദ്യപ്രസവത്തില്‍ നാലു കണ്‍മണികളുടെ ഭാഗ്യം.
NewsKeralaLocal News

യുവ ദമ്പതികള്‍ക്ക് ആദ്യപ്രസവത്തില്‍ നാലു കണ്‍മണികളുടെ ഭാഗ്യം.

പാലക്കാട് / പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശികളായ യുവ ദമ്പതികള്‍ക്ക് ആദ്യപ്രസവത്തില്‍ നാലു കണ്‍മണികളുടെ ഭാഗ്യം. നാലും ആണ്‍കുട്ടികളാണ്ച എന്ന പ്രത്യേകത കൂടി ഉണ്ട്. ചളവറ കുന്നത്ത് മുസ്തഫ, ചെറുതുരുത്തി ദേശമംഗലം കല്ലേത്തൊടി മുബീന ദമ്പതികള്‍ക്കാണ്ഈ അപൂര്‍വ ഭാഗ്യം കൈവന്നത്. പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുള്‍ വഹാബാണ് നാല് കുട്ടികളെയും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

ഗര്‍ഭിണിയായപ്പോൾ തന്നെ മുബീനക്ക് നാല് കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ആദ്യം വിശ്വസിക്കാനായില്ല. ഒപ്പം ഒരൽപം ആശങ്കയും. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചു മുന്നോട്ടു പോവുകയായിരുന്നു പിന്നെ. വിവിധ ആശുപത്രികളിലെ ചികിത്സക്കുശേഷമാണ് പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലെത്തുന്നത്. കുട്ടികൾക്ക് 1100 ഗ്രാം മുതല്‍ 1600 ഗ്രാം വരെ തൂക്കമുണ്ട്. നിയോബ്ലെസ് നവജാത ശിശുരോഗ വിഭാഗത്തിൽ ഇപ്പോൾ ചീഫ് കണ്‍സള്‍ട്ടൻ്റ് നിയോനാറ്റോളജിസ്റ്റായ ഡോ. ജയചന്ദ്രന്റെയും സഹപ്രവര്‍ത്തകരുടെയും പരിചരണത്തിലാണ് കുഞ്ഞുങ്ങള്‍.

കുഞ്ഞുങ്ങള്‍ക്ക് അയാന്‍ ആദം, അസാന്‍ ആദം, ഐസിന്‍ ആദം, അസ്‌വിന്‍ ആദം എന്നിങ്ങനെ പേരിടാനാണ് മുസ്തഫയും മുബീനയും തീരുമാനിച്ചിട്ടുള്ളത്. ഒരുമാസത്തോളം ആശുപത്രിയല്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്. ഒറ്റ പ്രസവത്തിൽ കുടുംബത്തിലേക്ക് നാലുപേരെത്തിയതിൻ്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ.

Related Articles

Post Your Comments

Back to top button