CovidDeathHealthKerala NewsLatest NewsLocal News
ഹോം ക്വറന്‍റീനിലായിരുന്ന യുവാവ് ജീവനൊടുക്കി.

കരുനാഗപ്പള്ളിയിൽ ഹോം ക്വറന്‍റീനിലായിരുന്ന യുവാവ് ജീവനൊടുക്കി. കരുനാഗപ്പള്ളി പടനായർകുളങ്ങര ഹൈബി നിവാസിൽ അൽഷാനി സലിം 30 ആണ് മരിച്ചത്. ജൂൺ 28 നാണ് വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയ, അൽഷാനി സലീമിന് കളമശ്ശേരിയിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബന്ധുക്കൾ ഭക്ഷണവുമായി എത്തിയപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കാണുന്നത്. മൃതദേഹം കോവിഡ് പരിശോധനയ്‌ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തും. കരുനാഗപ്പള്ളി പോലിസ് കേസെടുത്തു. ഭാര്യയും, രണ്ട് മക്കളുമുണ്ട്.