CovidDeathEditor's ChoiceLatest NewsNationalNews

ലോകത്ത് മഹാമാരി ബാധിതർ പത്ത് കോടി കടന്നു.

FILE PHOTO: Certified nursing assistant (CNA) Jermaine LeFlore prepares to take a patient’s nasal swab at a drive-thru testing site outside the Southside Health Center as the coronavirus disease (COVID-19) outbreak continues in Milwaukee, Wisconsin, U.S., October 21, 2020. REUTERS/Bing Guan/File Photo

ന്യൂയോർക്ക് / ലോകത്ത് കൊവിഡ് ബാധിതർ പത്ത് കോടി കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം ലോകത്ത് കുത്തനെ ഉയരുകയാണ്. വേൾഡോമീറ്ററിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ഇതിനകം 21,65,004 പേരുടെ ജീവനുകളാണ് കവർന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു.

ഇന്ത്യയിൽ ഇതുവരെ 1,06,90,279 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലവിൽ 1.73 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.53 ലക്ഷമായി. 1,03,58,328 പേർ രോഗമുക്തരായി. അമേരിക്ക, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായ നില തന്നെ തുടരുകയാണ്.

ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള അമേരിക്കയിൽ രണ്ട് കോടി അറുപത് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്. 4.35 ലക്ഷം പേർ യു എസ്സിൽ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 1.57 കോടി കടന്നിട്ടുണ്ട്. ബ്രസീലിൽ എൺപത്തിയൊമ്പത് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.18 ലക്ഷം പേർ മരിച്ചു. എഴുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി. റഷ്യയിൽ മുപ്പത്തിയേഴ് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയാറ് ലക്ഷം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button