ലാവലിൻ അഴിമതി കേസ് വീണ്ടും, പിണറായിക്കെതിരെ തെളിവുണ്ടെന്ന് സി ബി ഐ

ലാവലിൻ അഴിമതി കേസ് വീണ്ടും വാർത്തകളിലേക്ക്. തിങ്കളാഴ്ച ജസ്റ്റിസ് യു.യു ലളിത്, സരണ്‍ എന്നിവരുടെ രണ്ടങ്ങ ബഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്ന കേസ് കേസ് നേരത്തെ കേസ് പരിഗണിച്ചിരുന്ന എൻ.വി രമണയുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യാൻ മാറ്റിയിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരിരങ്കഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനക്ക് വരാനിരിക്കുന്നത്.
തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് സി.ബി.ഐ വാദം കേസിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടാക്കും. കേരള രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്ട്ടിക്കാൻ വരെ വഴിയൊരുക്കാവുന്ന കേസാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ചിലേക്ക് തന്നെ വീണ്ടും എത്തിയിരിക്കുന്നത്.
സിബിഐ പ്രത്യേക കോടതി പിണറായി ഉൾപ്പടെ എല്ലാ പ്രതികളെയും കേസിൽ ആദ്യം വിട്ടയക്കുകയായിരുന്നു. ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ചിൽ നിന്നും കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് യു യു ലളിതിന്റെ ബെഞ്ചിലേക്ക് മാറ്റിയത്. അതാണ് വീണ്ടും രമണയുടെ ബെഞ്ചിലേക്ക് ഇപ്പോൾ അയച്ചിരിക്കുന്നത്. ലളിതിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് പിണറായി വിജയനു വേണ്ടി ഹാജരായ വി.ഗിരി കോടതിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ തങ്ങള്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടുകയായിരുന്നു. സി.ബി.ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാൻ ആണ് ഹാജരായത്.
പിണറായി വിജയന്‍, കെ.മോഹനചന്ദ്രന്, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ അപ്പീല്‍ ഹരജിയാണ് കോടതി പഴയ ബെഞ്ചിലേക്ക് എത്തിയിരിക്കുന്നത്. പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐയുടെ ഹർജിയില്‍ പറയുന്നത്. തെളിവുകള്‍ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായിയെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ലാവ്ലിൻ അഴിമതിയുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ചെയർമാനും കേസിലെ പ്രതിയുമായ ആർ. ശിവദാസൻ കഴിഞ്ഞ ദിവസം ഇതിനിടെ അപേക്ഷ നൽകിയിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തിരിമറികളിലൊന്നാണ് ലാവ്‌ലിന്‍ അഴിമതി. 275 കോടി രൂപയുടെ നഷ്ടം ലാവ്‌ലിന്‍ ഇടപാടില്‍ കേരള സര്‍ക്കാരിനുണ്ടായി എന്നാണ് കണക്ക്. ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളിലെ പവര്‍ ഹൗസുകളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനും, കാനഡയിലെ എസ്.എന്‍.സി. ലാവ്‌ലിന്‍ കമ്പനിക്ക് 375 കോടി രൂപയുടെ കരാര്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറുകോടി രൂപയ്ക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന പണികൾ, ഈ പൊതുമേഖലാ സ്ഥാപനത്തെ മറികടന്നു ആഗോള സ്വകാര്യ കുത്തക കമ്പനിയായ ലാവ്‌ലിന് അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ നൽകുകയായിരുന്നു. 1996-2001- ലെ ഇടതു സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനാണ് ഈ കരാറിന് നേതൃത്വം നൽകുന്നത്. 1996 ഒക്ടോബര്‍ 12 മുതല്‍ 29 വരെ മന്ത്രിയുടെ നേതൃത്വത്തില്‍ കാനഡയില്‍ സന്ദര്‍ശനം നടത്തിയാണ് കരാറിണ് ആവശ്യമായ നീക്കങ്ങൾ അന്ന് നടത്തിയിരുന്നത്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ റിനൊവേഷന്‍ ആന്‍ഡ് മോഡണൈസേഷന്‍ പദ്ധതികളുടെ കണ്‍സല്‍ട്ടന്‍സി ആയിരുന്ന ലാവ്‌ലിനെ ഫിക്‌സഡ് പ്രൈസ് കോണ്‍ട്രാക്റ്റര്‍ ആയി ഈ ചര്‍ച്ചകളില്‍ പിണറായിയും കൂട്ടരും നിശ്ചയിക്കുകയായിരുന്നു. ആഗോള ടെന്‍ഡര്‍ അടക്കമുള്ള യാതൊരു നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാതെ ഭീമമായ തുകയ്ക്ക് കരാര്‍ നല്‍കിയെന്ന് സി.എ.ജി. തുടർന്ന് കണ്ടെത്തുകയായിരുന്നു.
സി.എ.ജിയും നിയമസഭാ കമ്മിറ്റിയും കണ്ടെത്തിയ ക്രമക്കേടുകളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നുവരവേ 2006 ഫെബ്രുവരി 21ന് കേരള നിയമസഭ ലാവ്‌ലിന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുകയുണ്ടായി.
നിയമസഭാ ചട്ടം 58 അനുസരിച്ച് എം.എം. ഹസ്സന്‍ നല്‍കിയ നോട്ടീസ് അനുസരിച്ചായിരുന്നു, സിബിഐ അന്വേഷണം കൊണ്ടു മാത്രമേ ലാവ്‌ലിന്‍ അഴിമതിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവരുകയുള്ളൂ എന്ന പൊതുനിലപാടിൽ എത്തുന്നത്. തുടർന്നാണ്, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ലാവ്‌ലിന്‍ അഴിമതി സി.ബി.ഐ അന്വേഷണത്തിന് വിടാന്‍ തീരുമാനിച്ചത്. നിയമസഭാ ചര്‍ച്ചയെ തുടര്‍ന്ന് ഇതു സംബന്ധിച്ച് കാബിനറ്റ് ഏകകണ്ഠമായി തീരുമാനം കൈക്കൊള്ളുകയായിരുന്നു. സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ ലാവ്‌ലിന്‍ ഇടപാടില്‍ ഒന്നാംപ്രതിയാകാന്‍ ഇടയുള്ള അന്നത്തെ വൈദ്യുതി മന്ത്രിയും ഇപ്പോഴത്തെ മുഖ്യ മന്ത്രിയുമായ പിണറായി വിജയനെ രക്ഷിക്കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോയും സംസ്ഥാന ആഭ്യന്തരവകുപ്പും തീവ്രമായി ശ്രമിച്ചു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന തുടർന്നുള്ള ഇടതു സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ലാവ്‌ലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്ന അച്യുതാനന്ദന്റെ ക്യാബിനറ്റ് തന്നെ 2006 ഡിസംബര്‍ 4-ന് ലാവ്‌ലിന്‍ അഴിമതി അന്വേഷിക്കേണ്ടതില്ലെന്ന തീരുമാനംവരെ എടുത്തിരുന്നതാണ്.
കൊച്ചിയിലെ സി.ബി.ഐ ഡി.വൈ.എസ്.പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ പ്രാഥമിക സാധ്യതാപഠനത്തില്‍ ഈ കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു കണ്ടെത്തുന്നത്. തുടര്‍ന്ന് സിബിഐ ആസ്ഥാനമായ ഡല്‍ഹിയിലേയ്ക്ക് 2006 ജൂലൈ 14-ന് കൊച്ചി യൂണിറ്റ് ഇന്ത്യ സംബന്ധിച്ച റിപ്പോർട്ട് നൽകി. വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയല്‍ എത്രയും വേഗം തങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന കാണിച്ച് സി.ബി.ഐ എസ്.പി.ടി വിക്രം വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മയ്ക്ക് തുടർന്ന് കത്തും നല്‍കി.
സാധ്യതാപഠനത്തില്‍ കഴമ്പുണ്ടെന്നു സി.ബി.ഐ. കണ്ടെത്തിയ ലാവ്‌ലിന്‍ കേസ് വിജിലന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഏറ്റെടുക്കേണ്ടതില്ലായെന്ന് 2006 ജൂലൈ 18-ന് സി.ബി.ഐ. ഡയറക്ടര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കുന്നതാണ് കേരളം പിന്നീട് കാണുന്നത്. ജൂലൈ 14-ന് കേസില്‍ കഴമ്പുണ്ടെന്നു കണ്ടെത്തുകയും വിജിലന്‍സിനോട് ഫയല്‍ ആവശ്യപ്പെടുകയും ചെയ്ത കേസ് കേവലം നാലുദിവസം കഴിഞ്ഞപ്പോള്‍ ജൂലൈ 18-ന് അന്വേഷിക്കേണ്ടതില്ലായെന്ന് റിപ്പോര്‍ട്ട് ചെയ്യാനുണ്ടായ ഇടപെടലുകള്‍ വരെ അപ്പോഴുണ്ടായി.
ലാവ്ലിന്‍ അഴിമതി സി.ബി.ഐ അന്വേഷിക്കാതിരിക്കാന്‍ വലിയ നീക്കങ്ങളാണ് അണിയറയില്‍ നടന്നത്. 2007 ജനുവരിയില്‍
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ലാവ്ലിന്‍ അഴിമതി കേസ് സി.ബി.ഐ ഏറ്റെടുക്കുകയും 2009 ല്‍ എറണാകുളം സി.ബി.ഐ
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുകയുമായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് സി.ബി.ഐ കോടതി നിലവില്‍ വന്നപ്പോള്‍ കേസ് അവിടേക്ക് മാറ്റി. ലാവ്ലിന്‍ ഇടപാട് കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയെ
തുടര്‍ന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി വിചാരണ കൂടാതെ കേസ് തള്ളിക്കളയുകയായിരുന്നു. ഇതിനെതിരേ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ കേരള ഹൈക്കോടതി പരിഗണിക്കുകയും ജസ്റ്റീസ് ഉബൈദിന്റെ ബഞ്ച് കേസ് തള്ളിയ നടപടി പിന്നീട് ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരേ കേസില്‍ പ്രതികളായ കസ്തൂരിരംഗനും ശിവദാസനും നല്‍കിയ ഹര്‍ജി 2017 മുതല്‍ സുപ്രീം കോടതിയിലാണ്. അന്നു മുതല്‍ 2020 ഓഗസ്റ്റ് വരെ പതിനെട്ടോളം തവണ മാറ്റിവച്ച ലാവ്ലിന്‍ കേസ് ആണ്, പിണറായി വിജയനെ കുറ്റമുക്തനാക്കിയ നടപടിയെ ചോദ്യം ചെയ്ത് വീണ്ടും സുപ്രീം കോടതിയില്‍ എത്തുന്നത്. തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റമുക്തരാക്കിയതെന്നും, പിണറായി ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ ശക്തമായ തെളുവുകൾ ഉണ്ടെന്നും സി ബി ഐ ഹർജിയിൽ പറഞ്ഞിരിക്കുകയാണ്.