CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

പരാതിക്കാരനെ അധിക്ഷേപിച്ച സംഭവത്തിൽ എഎസ്ഐ ഗോപകുമാറിന് സസ്പെൻഷൻ.

തിരുവനന്തപുരം / നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ എത്തിയ പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച സംഭവത്തില്‍ എ.എസ്.ഐ ഗോപകുമാറിനെ അന്വേഷണ വിധേയമായി സർവീ സിൽ നിന്നും സസ്‌പെന്റ് ചെയ്തു. പരാതിക്കാരനെ അധിക്ഷേപിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിൻ്റെ പശ്ചാത്തല ത്തിൽ ഗോപകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ. എ.എസ്.ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി റേഞ്ച് ഡി.ഐ.ജിയുടെ റിപ്പോർത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. ഗോപകുമാര്‍ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും,സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലന ത്തിന് അയക്കണമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡി.ഐ.ജി ശുപാര്‍ശ ചെയ്തിരുന്നു. റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരിദ്ദിനാണ് ഡി ജി പിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗോപകുമാര്‍ പരാതിക്കാരനായ സുദേവനെ അധിഷേ ധിപ്പിക്കുകയായിരുന്നു. ഇതിനാല്‍ മേലുദ്യോഗസ്ഥര്‍ ക്കെതി രെ പ്രത്യേ ക അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡി.ഐ. ജി ശുപാര്‍ശ ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button