കേരളത്തിൽ അതിഥി തൊഴിലാളികളായി കഴിഞ്ഞുവന്ന മൂന്ന് അൽഖ്വയിദ ഭീകരര്‍ അറസ്റ്റിൽ, കേരളത്തിലും, ബംഗാളിലുമായി ഒൻപത് ഭീകരർ അറസ്റ്റിലായി.

കേരളത്തിൽ അതിഥി തൊഴിലാളികളായി എത്തി പെരുമ്പാവൂരിൽ കഴിഞ്ഞു വന്ന മൂന്നു ഭീകരരെ എൻ ഐ എ അറസ്റ്റ് ചെയ്തു. അല്‍ ഖ്വയിദയുമായി അടുത്ത് ബന്ധമുള്ള ഒന്‍പത് പേരെ കേരളത്തിലും, ബംഗാളിലുമായി എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിൽ മൂന്ന് പേരെ കേരളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തിൽ അറസ്റ്റിലായവർ. ഇവർ വെസ്റ്റ് ബംഗാൾ സ്വദേശികളാണെന്നാണ് വിവരം.

കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലാവുന്നത്,പെരുമ്പാവൂരിൽ നിന്നാണ്. ശനിയാഴ്ച അതിരാവിലെ നടത്തിയ റെയ്ഡിലാണ് മൂന്നംഗ സംഘം പെരുമ്പാവൂരിൽ പിടിയിലാവുന്നത്.
മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് വിവരം. നിർമാണ തൊഴിലാളികളെന്ന പേരിലാണ് സംഘം പെരുമ്പാവൂരെത്തി ജോലിചെയ്തു വരുകയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായി സംശയിക്കുന്നുണ്ട്. അൽഖ്വയ്ദ മോഡൽ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഡൽഹി അടക്കം പ്രധാന നഗരങ്ങൾ സംഘം ലക്ഷ്യംവച്ചിരുന്നു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നും 6 പേർ പിടിയിലായത്. ആയുധങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും കൊച്ചിയിൽ അറസ്റ്റിലായവരുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യ തലസ്ഥാനം ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎയുടെ പ്രസ്താവനയിൽ പറയുന്നു. ഈ മാസം 11ന് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളും ലഭിച്ചിരുന്നു.