DeathKerala NewsLatest NewsLocal NewsNews

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി മൂന്ന് മരണം: സൈന്യത്തിന്റ സഹായം തേടി

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി മൂന്ന് മരണം സംഭവിച്ചു. പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കളത്തുങ്കലാണ് മൂന്ന് മരണം സംഭവിച്ചെന്നറിയിച്ചിരിക്കുന്നത്. മൂന്ന വീടുകളും ഒരു കടയും ഒലിച്ചുപോയതായി പറയുന്നു. 12 പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ല കലക്ടര്‍ അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് ആളുകളെ എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനാണ് സൈന്യത്തിന്റെ സഹായം തേടിയിരിക്കുന്നത്. മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തോടുകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മലപ്പുറം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടിയോടുകൂടിയ അതിശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനിടെ പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറക്കാനാണ് തീരുമാനം. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത് 400 സെന്റീമീറ്ററാക്കി ഉയര്‍ത്തും.

തൊടുപുഴ അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍ നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന നരു പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണിയാന്‍ തോട്ടില്‍ നിന്നാണ് കണ്ടെടുത്തത്. അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button