വയോധിക ദമ്പതികളും മകനുമടക്കം മൂന്ന് പേർ വീടിനുള്ളിൽ വെടിയേറ്റ് മരിച്ചു.

ചെന്നൈ / വയോധിക ദമ്പതികളും മകനുമടക്കം മൂന്ന് പേരെ വീടിനു ള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ സൗകര് പേട്ടിലെ വിനായക മേസ്തിരി തെരുവിലെ മൂന്ന് നില റെസിഡൻ ഷ്യൽ കെട്ടിടത്തിലെ ഒന്നാം നിലയിൽ താമസിച്ചു വന്നിരുന്ന ദിലീപ് ദലിൽ ചന്ദ് (74), ഭാര്യ പുഷ്പ ഭായ് (70) മകൾ ശ്രീശിത്ത് (42) എന്നിവ രെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ദേഹത്ത് വെടിയേറ്റ പാടുകളുണ്ട്. കുടുംബവുമായി അടുത്ത് പരിചയമുള്ള ആരോ ആണ് കൂട്ടക്കൊലക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
രാജസ്ഥാനില്‍ നിന്ന് വർഷങ്ങൾക്ക് മുൻപ് കുടുംബ സമേതം ചെന്നൈ യിലെത്തിയ ദിലീപ് ഇവിടെ ഒരു പണമിടപാട് സ്ഥാപനം നടത്തി വരുകയായിരുന്നു. മകൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടാതായതിനെ തുടർന്ന്, ബുധനാഴ്ച മകളുടെ ഭർത്താവ്, വീട്ടിലെത്തിയപ്പോഴാണ് കൂട്ടക്കൊലയെപ്പറ്റി അറിയാനായത്. ഫോണിൽ പലതവണ വിളിച്ചി ട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ഇവരുടെ മകള്‍ പിങ്കി, ഭര്‍ത്താവിനോട് വിവരം തിരക്കി വരാൻ ആവശ്യപ്പെ ടുകയായിരുന്നു. രാത്രി ഏഴരയോടെ വീട്ടിലെത്തിയ ഇയാൾ രക്തത്തിൽ കുളിച്ച നിലയിൽ കുടുംബാംഗ ങ്ങളെ കാണുകയായി രുന്നു. ഉടൻ തന്നെ പൊലീസില്‍ വിവരം അറിയി ച്ചു. സ്ഥലത്തെത്തിയ പൊലീസ് ആണ് മൂന്ന് പേരും മരിച്ചതായി സ്ഥിരീകരിക്കുന്നത്.
ചന്ദിന് താടിക്കും, ഭാര്യയുടെ നെറ്റിയിലും മകന് തലയിലും ആണ് വെടിയേറ്റിരുന്നത്. അതേ സമയം വെടിയൊച്ച ഒന്നും കേട്ടിരുന്നില്ലെ ന്നാണ് അപ്പാർട്മെന്റിലെ മറ്റു താമസക്കാർ പൊലീസിന് നൽകിയി രിക്കുന്ന മൊഴി. കൂട്ടക്കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തിവരുകയാണ്. അന്വേഷണത്തിനായി അഞ്ച് പൊലീസ് ടീമിനെയും രൂപീകരിച്ചിട്ടുണ്ടെന്നാണ് ചെന്നൈ പൊലീസ് കമ്മീഷണർ മഹേഷ് കുമാർ അഗര്‍വാൾ പറഞ്ഞിട്ടുള്ളത്. ചില നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, വൈകാതെ തന്നെ വിശദവിവരങ്ങൾ പുറത്തുവിടുമെന്നും മഹേഷ് കുമാർ പറഞ്ഞിട്ടു ണ്ട്. ഇതിനിടെ,സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നും സംഭവം നടന്ന സമയ ത്ത് വീടിന് സമീപത്തായി ഒരു അജ്ഞാത വ്യക്തിയെ സംശയാസ്പദ മായി കണ്ടതായി വിവരമുണ്ടെന്ന് പൊലീസ് പറയുന്നുണ്ട്.