Kerala News

തൃപ്പൂണിത്തുറ സൈക്ലോതോൺ 2021 നടത്തി

തൃപ്പൂണിത്തുറ: സൈക്കിൾ ഉപയോഗിക്കുന്നവർ വിവിധ രീതിയിൽ നാടിനെ സേവിക്കുകയാണ് എന്ന ശക്തമായ സന്ദേശമുയർത്തി സൈക്കിൾ യാത്ര പ്രാത്സാഹിപ്പിക്കാൻ പെഡൽ ഫോഴ്സ് കൊച്ചി കേരളത്തിലെ 50 നഗരങ്ങളിൽ നടത്താൻ പദ്ധതിയിട്ട Ride to Serve India സൈക്കിൾ റാലിയുടെ ആദ്യ റാലി തൃപ്പൂണിത്തുറയിൽ നടന്നു

എന്തിനും ഏതിനും കാറും ബൈക്കും ഉപയോഗിക്കുന്നതിന് പകരം സൈക്കിൾ യാത്ര ജനകീയമാക്കാൻ സംഘടിപ്പിച്ച യാത്ര പെഡൽ ഫോഴ്സ് സ്ഥാപകനും സക്ഷം ആലപ്പുഴ ജില്ലാ സൈക്കിൾ റാലി കോ ഓർഡിനേറ്ററുമായ ജോബി രാജു കണ്ടനാട് തൃപ്പൂണിത്തുറ ഗാന്ധി സ്ക്വയറിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തു

50 പേർ പങ്കെടുത്ത യാത്രയിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 5 പേർക്ക് പെഡൽ ഫോഴ്സ് ഗ്രീൻ കാർഡും സമ്മാനമായി നൽകി. www.pedalforce.org എന്ന വെബ്സൈറ്റ് ഇവരുടെ കൂട്ടായ്മ്മയിൽ അംഗമാകാനും അവസരമുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button