Kerala News

മാധ്യമപ്രവര്‍ത്തകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

ദി കേരള ഓണ്‍ലൈന്‍ ചീഫ് എഡിറ്ററും, കവിയും, പീജിയന്‍സ് മീഡിയ നെറ്റ്വര്‍ക്ക് പാര്‍ട്ണറുമായ കുറത്തിയാടാന്‍ പ്രദീപ്(48) ഓച്ചിറയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ദേശീയപാത 66 ല്‍ ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന് സമീപത്തെ ട്രാഫിക് സിഗ്‌നലില്‍ ഇന്നലെ രാത്രി പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കും പിക്ക് അപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് പിന്നില്‍ ഉണ്ടായ ആഴമേറിയ മുറിവാണ് മരണകാരണം.

അപകട ശേഷം പ്രദീപിനെ തൊട്ടടുത്തുള്ള പരബ്രഹ്‌മം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി ഗവ: ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുജനങ്ങള്‍ക്ക് വിട്ടു നല്‍കും. കഴുവേറിക്കാറ്റ്, കാവ്, ഞാന്‍ ചൊല്ലിയില്ലെന്റെ പെണ്ണെ, തുടലറ്റത്തെ പുണ്വവറ്റ്, കിടാത്തിയുടെ ചാവ് തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട കവിതകളാണ്. കഴുവേറിക്കാറ്റ് എന്ന പേരില്‍ ഒരു കവിതാ സമാഹാരവും ഇറക്കിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button