CinemaKerala NewsLatest News

ടിനി ടോമിന് ജീവിക്കാന്‍ നാദിര്‍ഷയുടെ സിമ്പതി വേണോ? മറുപടിയുമായി ടിനി ടോം രംഗത്ത്‌

‘ഈശോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംവിധായകന്‍ നാദിര്‍ശയ്ക്ക് പിന്തുണയറിയിച്ച ടിനി ടോമിന് നേരെ വന്‍ വിമര്‍ശനമായിരുന്നു ഉയര്‍ന്ന് വന്നത്. സിനിമയെ പിന്തുണച്ച്‌ ടിനി ഒരു പോസ്റ്റിട്ടിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഈ വിഷയം സഭയില്‍ നേരിട്ട് ചോദ്യം ചെയ്യാന്‍ താങ്കള്‍ ധൈര്യപ്പെടുമോ എന്ന ചോദ്യത്തിന് ചെയ്യും എന്നായിരുന്നു ടിനി ടോം ഫേസ്ബുകില്‍ മറുപടി പറഞ്ഞത്.

ടിനി ടോമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Jesus is my super star ക്രിസ്തു എന്നെ സ്നേഹിക്കാന്‍ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരില്‍ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത് ,ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല ഞാന്‍ ക്രിസ്ത്യാനി ആയത് എന്‍റെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണ് എന്നുകരുതി അന്യമതസ്ഥരെ ഞാന്‍ ശത്രുക്കളായ അല്ല സഹോദരങ്ങള്‍ ആയാണ് കാണുന്നത് ഞാന്‍ 5,6,7 ക്ലാസുകള്‍ പഠിച്ചത് കലൂര്‍ a.c.sഎസ്‌എന്‍ഡിപി സ്കൂളിലാണ് അന്ന് സ്വര്‍ണ്ണലിപികളില്‍ മായാതെ മനസ്സില്‍ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നില്‍ക്കുന്നു. എനിക്ക് ജീവിക്കാന്‍ അങ്ങനെ പറ്റൂ ,’ഒരു ജാതി ഒരു മതം ഒരു ദൈവം’

അതേസമയം, വിഷയത്തില്‍ നാദിര്‍ശയ്ക്ക് പിന്തുണ അറിയിച്ച്‌ ഫെഫ്ക ഉള്‍പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. തല്‍പര കക്ഷികള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്ന വിവാദത്തില്‍ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും പൊതുസമൂഹം പിന്തുണ നല്‍കണമെന്നും ഫെഫ്ക വ്യക്തമാക്കി.

ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന്‍ നാദിര്‍ശയുടെ തീരുമാനത്തെ ഫെഫ്ക അനുകൂലിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button