GamesLatest NewsNationalNews
ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ
ടോക്യോ: ഇന്ത്യയുടെ പ്രതീക്ഷയായ മേരി കോം പരാജയം ഏറ്റുവാങ്ങി പുറത്തായി എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ടോക്യോയില്‍ നിന്ന് നമ്മള്‍ കേട്ടത്.
എന്നാല്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വകയുള്ള വാര്‍ത്തയാണ് ഇന്ന് ടോക്കില്‍ നിന്നും വരുന്നത്. വനിതകളുടെ വാള്‍ട്ടര്‍ വെയിറ്റ് സെമിയില്‍ ഇന്ത്യയുടെ ലൊവ്‌ലീന ബൊര്‍ഗൊഹെയ്ന്‍ കടന്നിരിക്കുന്നു എന്നതാണ് ആ വാര്‍ത്ത.
ചിന്‍ ചെന്നിനെ 64-69 കിലോ വിഭാഗത്തില്‍ തോല്‍പിച്ചാണ് താരം സെമിയിലെത്തിയത്. സെമിയിലേക് കടന്ന എല്ലാ ബോക്‌സിങ് താരങ്ങള്‍ക്കും ഒളിംപിക്‌സില്‍ മെഡല്‍ കിട്ടും എന്നതിനാല്‍ തന്നെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചിട്ടില്ല.