മകളെ ബലാത്സംഗത്തിനരയാക്കിയ 19 കാരനെ പെൺകുട്ടിയുടെ പിതാവ് അടിച്ച് കൊന്നു.

ഗുജറാത്ത്: ഗുജറാത്തിലെ ഭറൂച്ച് ജില്ലയിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗത്തി നിരയാക്കിയ 19കാരനെ പെൺകുട്ടിയുടെ പിതാവ് അടിച്ചുകൊന്നു. യുവാവിൻ്റെ ജനനേന്ദ്രിയം അടിച്ചു തകർത്താണ് പെൺകുട്ടിയുടെ പിതാവ് കൊലപാതകം നടത്തിയത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരിയെയാണ് 19കാരനായ ലാലു രാജു ബലാത്സംഗം ചെയ്തത്. ചോക്ലേറ്റ് വാങ്ങി നൽകിയതിനു ശേഷം കുട്ടിയെ ലാലു സമീപത്തുള്ള പൊതുശൗ ച്യാലയത്തിൽ കൊണ്ടുപോയി ലൈംഗികമായി അതിക്രമി ക്കുകയായിരുന്നു. ശൗചാലയത്തിൽ നിന്ന് കരഞ്ഞു കൊണ്ട് ഓടിവരുന്ന കുട്ടിയെ പ്രതിയുടെ അമ്മ കണ്ടു. കുട്ടിയുടെ പിന്നാലെ ലാലു ഇറങ്ങിവരുന്നതും അവർ കണ്ടു. തുടർന്ന് കുട്ടിയെ പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്ത് രക്തസ്രാവം കണ്ടെത്തുകയായിരുന്നു. കാര്യം എന്തെന്ന് മനസ്സിലാക്കിയ മാതാവ് ലാലുവിനെ കുട്ടിയുടെ പിതാവിനരികെ എത്തിച്ച് മാപ്പ് പറയിപ്പിച്ചു.
എന്നാൽ, സംഭവത്തിൽ പ്രകോപിതനായ പിതാവ് രാജുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വടി കൊണ്ട് പലതവണ മർദ്ദിച്ച ഇയാൾ ലാലുവിൻ്റെ ജനനേന്ദ്രിയത്തിൽ തുടർച്ചയായി തൊഴി ക്കുകയും ചെയ്തു. അബോധാവസ്ഥയിലായ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവവു മായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിതാവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.