സ്വർണക്കടത്തിൽ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും പങ്കുള്ളതായി കണ്ടെത്തൽ.
KeralaNewsNationalLocal NewsBusinessCrime

സ്വർണക്കടത്തിൽ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും പങ്കുള്ളതായി കണ്ടെത്തൽ.

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും പങ്കുള്ളതായി കസ്റ്റംസ് സ്ഥിരീകരിച്ചതായി വിവരം. ഡിപ്ലോമാറ്റിക് ചാനൽ വഴി നടന്നു വന്ന സ്വർണക്കടത്ത് ഈ ഉദ്യോഗസ്ഥന്റെ അറിവോടെയായിരുന്നു നടന്നു വന്നിരുന്നതെന്നാണ് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുള്ളത്. ഇതേ ഉദ്യോഗസ്ഥനിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനല്ല നീക്കങ്ങളാണ് നടന്നു വരുന്നത്. ഇതിനായുള്ള നയതന്ത്ര തല നീക്കങ്ങൾ പുരോഗമിച്ച്‌ വരുന്നു. ഇതേ ഉദ്യോഗസ്ഥനെതിരെ യുഎഇയും നടപടികളിലേക്ക് നീങ്ങുന്നതായ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

സ്വപ്ന സുരേഷും സരിത് കുമാറും സന്ദീപ് നായരും സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണികളാണ്. ഒരു കിലോക്ക് ൨൫ ലക്ഷം വരെയായിരുന്നു ഇവർക്ക് ലഭിച്ചു വന്നിരുന്ന കമ്മീഷൻ. ഡിപ്ലോമാറ്റിക് ചാനല്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്തിനെ കുറിച്ച് യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമായ അറിവുണ്ടായിരുന്നു. പിടിക്കപ്പെടാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാഗ് തിരിച്ചയക്കാന്‍ ഇയാൾ
ഈ കേസിൽ അവസാന അടവ് പയറ്റിയത്.

ഉദ്യോഗസ്ഥന്‍റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം അയക്കുന്നത് യുഎഇ മലയാളിയായ അബ്ദുള്‍ ഫാസിലായിരുന്നു. ഇത് കൈപ്പറ്റി കസ്റ്റംസ് പരിശോധനകള്‍ ഒഴിവാക്കി വിമാനത്താവളത്തിന് പുറത്ത് എത്തിക്കേണ്ട ചുമതലയാണ് സ്വപനക്കും, സരിത്തിനും ഉള്ളത്. വിമാനത്താവളത്തിന് പുറത്തുകടത്തുന്ന സ്വര്‍ണം ഇവര്‍ സന്ദീപിനും, നിർദേശിക്കപ്പെടുമ്പോൾ ഔദ്യോഗിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, തിരിച്ചിനാപ്പള്ളി ഉൾപ്പടെയുള്ള ചില കേന്ദ്രങ്ങളിലും എത്തിക്കണമായിരുന്നു. ഫൈസല്‍ ഫരീദിന് എത്തിക്കുന്ന ചുമതല സന്ദീപിനായിരുന്നു.
അതേസമയം, ആര്‍ക്ക് എല്ലാം വേണ്ടിയാണ് ഫൈസല്‍ സ്വര്‍ണം വാങ്ങുന്നതെന്നത്തിനു വ്യക്തത കിട്ടിയിട്ടില്ല. ഇക്കാര്യം ഇതുവരെ സരിത് കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടില്ല. സ്വപ്നയെയും ഫൈസലിനെയും പിടികൂടുന്നതോടെ ഇതില്‍ വ്യക്തത കൈവരും. വര്‍ഷങ്ങളായി ഇവര്‍ കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്നുവെന്നാണ് സരിതിനെ ചോദ്യം ചെയ്തതില്‍ നിന്ന് കസ്റ്റംസിന് വ്യക്തമായിട്ടുള്ളത്. എത്രതവണ സ്വര്‍ണം കടത്തിയെന്ന് പറയാന്‍ പോലും സരിത്തിന് കഴിയാത്ത അവസ്ഥയാണുള്ളത്.

Related Articles

Post Your Comments

Back to top button