വഴി ചോദിക്കാന്‍ വാഹനം നിര്‍ത്തി; കുട്ടികളെ കടത്തുന്ന സംഘമെന്നാരോപിച്ച് മര്‍ദനം
വഴി ചോദിക്കാനായി വാഹനം നിര്‍ത്തിയ സന്യാസികളെ കുട്ടികളെ കടത്തുന്ന സംഘമെന്ന് ആരോപിച്ച് മര്‍ദിച്ചു. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. വഴി ചോദിക്കാനായി വാഹനം നിര്‍ത്തിയ സന്യാസിമാരെ കണ്ട് കുട്ടികള്‍ ഭയന്ന് ഓടിയതോടെയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘമാണെന്ന്് തെറ്റിധരിച്ച് മര്‍ദിച്ചത്.
ധന്നടില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോവുകയായിരുന്നു സന്യാസിമാരുടെ സംഘം. വഴി തെറ്റിയപ്പോള്‍ വഴിയോരത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ സമീപത്തായി ഇവര്‍ വാഹനം നിര്‍ത്തി്. കുട്ടികളോട് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും സന്യാസിമാരെ കണ്ട് കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു.
ഇത് കണ്ട് നാട്ടുകാര്‍ പിള്ളേരെ തട്ടിക്കൊണ്ട് പോവുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ച് മര്‍ദ്ദനം ആരംഭിച്ചു. കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്ന് പരാതിയുമായി ഇവരെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരികയായിരുന്നുവെന്നാണ് ധര്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ദേവേന്ദ്ര പാട്ടീദര്‍ വിശദമാക്കുന്നത്.
സന്യാസികളുടെ പരാതിയിലും നാട്ടുകാരെടുത്ത ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പൊലീസ് കേസ് എടുത്തു. ഇതിനു സമാനമായ രീതിയില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നവരെന്ന് ആരോപിച്ച് ഇതിനുമുന്‍പും ധറില്‍ അക്രമം ഉണ്ടായിട്ടുണ്ട്.