Editor's ChoiceEducationHealthKerala NewsLatest NewsLocal NewsNationalNews

കുഞ്ഞുന്നാളിൽ ഉരമരുന്നു ഗുളികയും, കൃഷ്ണ തുളസി കഷായവും, ഒറ്റമൂലികകളും കഴിച്ചു വളർന്നവർ ആയുവേദ ശാസ്ത്ര ശാഖയെ അവമതിക്കുന്നത് തന്റെ പാരമ്പര്യത്തെ കൂടിയാണ് പുറം കാലുകൊണ്ട് ചവിട്ടി തള്ളുന്നതിന് തുല്യമാണ്.

ആയുവേദ ശാസ്ത്ര ശാഖയെ അവമതിക്കരുത്, ചവിട്ടി തള്ളരുത്, കുഞ്ഞുന്നാളിൽ ഉരമരുന്നു ഗുളികയും, കൃഷ്ണ തുളസി കഷായവും, ഒറ്റമൂലികകളും ഗൃഹവൈദ്യത്തിൽ ഉൾപ്പെടുന്ന പല മൂലികളും കഴിച്ചു വളർന്നവർ ആയുവേദ ശാസ്ത്ര ശാഖയെ അവമതിക്കുന്ന നടപടിയിലൂടെ തന്റെ പാരമ്പര്യത്തെ കൂടിയാണ് ഇവിടെ ത്യജിക്കുകയോ, പുറം കാലുകൊണ്ട് ചവിട്ടി തള്ളുകയോ ചെയ്യുന്നതെന്ന്, തിരുവന്തപുരത്തെ റിട്ടയേർഡ് ഡി എം ഒയും ആത്രേയ റിസർച്ച് സെന്റർ ഓഫ് ഇമ്മ്യൂണിറ്റിയുടെ ഡയറക്ടറുമായ ഡോ. സ്കന്ദസ്വാമി പിള്ളയുടെ ഫേസ് ബുക്ക് പോസ്റ്റ്. രാജ്യത്തെ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഇനി മുതൽ ജനറൽ ശസ്ത്രക്രിയ അടക്കം നടത്തുവാന്‍ അനുമതി നൽകി കൊണ്ട് കേന്ദ്ര ഭാരതീയ ചികിത്സ കൗൺസിലിന്റെ നിര്‍ണായക തീരുമാനം പുറത്ത് വന്നത്തിനു പിറകെ, പതിവ് തെറ്റിക്കാതെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തിലാണ് ഡോ. സ്കന്ദസ്വാമി പിള്ളയുടെ ഫേസ് ബുക്ക് പോസ്റ്റ്.

ഡോ. സ്കന്ദസ്വാമി പിള്ളയുടെഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

രാജ്യത്തെ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഇനി മുതൽ ജനറൽ ശസ്ത്രക്രിയ അടക്കം നടത്തുവാന്‍ അനുമതി നൽകി കൊണ്ട് കേന്ദ്ര ഭാരതീയ ചികിത്സ കൗൺസിലിന്റെ നിര്‍ണായക തീരുമാനം പുറത്ത് വന്നതോടെ പതിവ് തെറ്റിക്കാതെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ എതിര്‍പ്പുമായി രംഗത്ത് അവതരിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം 58 ഇ​​നം ശസ്ത്രക്രിയകള്‍ പ്രായോഗിക പരിശീലനം നേടിയതിന് ശേഷം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താം എന്നാണു പറഞ്ഞിട്ടുള്ളത്. ഒപ്പം ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സകള്‍ക്കും ആയുവേദ ഡോക്ടർമാർക്ക് കേന്ദ്ര അനുമതി നൽകിയിരിക്കുകയാണ്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഇത്തരത്തിൽ ശസ്ത്രക്രിയ നടത്താന്‍ സാധിക്കില്ലെന്നും ആധുനിക വൈദ്യശാസ്ത്രത്തെ പാരമ്പര്യ രീതിയുമായി കൂട്ടികുഴയ്ക്കരുത്, എന്നൊക്കെയാണ് ഐഎംഎയും അതിന്റെ നേതാക്കളും ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്.

യാഥാർഥ്യത്തിലേക്കും,ചരിത്രത്തിലേക്കും ഒന്ന് എത്തിനോക്കാൻ പോലും മടിച്ചു കൊണ്ടാണ് ആധുനികതയുടെ ന്യായീകരങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ശസ്ത്രക്രിയയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് സുശ്രുതാചാര്യനാണ്. ആയുര്‍വേദത്തിലെ സുശ്രുതസംഹിത വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാ രംഗത്തും നൽകിയ സംഭാവനകള്‍ ചെറുതല്ല എന്ന് ഏവരും ഓര്‍മ്മിക്കേ ണ്ടതുണ്ട്. ഭാ​​ര​​ത​​ത്തി​​ന്‍റെ ത​​ന​​ത് ചി​​കി​​ത്സാ സ​​മ്പ്ര​​ദാ​​യ​​മാ​​യ ആ​​യു​​ര്‍വേ​​ദ​​ത്തി​​ന്‍റെ എ​​ട്ടു വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഏ​​റ്റ​​വും പ്രാ​​ധാ​​ന്യ​​മു​​ള്ള​​താ​​ണ് ശ​​ല്യ​​ത​​ന്ത്രം എ​​ന്ന സ​​ര്‍ജ​​റി. ജീവിതചര്യയിൽ ശരീരത്തിൽ ഉണ്ടാകുന്ന വൈഷമ്യങ്ങൾ ശല്യ തന്ത്രത്തിലൂടെ നീക്കം ചെയ്യുക എന്നുള്ളതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.
ഒ​​രു സ​​ര്‍ജ​​ന് ഉ​​ണ്ടാ​​യി​​രി​​ക്കേ​​ണ്ട യോ​​ഗ്യ​​ത​​യെ​​ക്കു​​റി​​ച്ചും പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​ത്തി​​ന്‍റെ പ്രാ​​ധാ​​ന്യ​​ത്തെ​​ക്കു​​റി​​ച്ചും ലോ​​ക​​ത്തി​​ൽ ആ​​ദ്യ​​മാ​​യി വി​​വ​​രി​​ച്ച​​ത് സു​​ശ്രു​​ത സം​​ഹി​​ത​​യി​​ലാ​​ണ്. ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് ആ​​യു​​ർ​​വേ​​ദ​​ത്തി​​ൽ പ​​റ​​ഞ്ഞി​​ട്ടു​​ള്ള ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്ക് ആ​​ധു​​നി​​ക വൈ​​ദ്യ​​ശാ​​സ്ത്രം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​യു​​മാ​​യി സാ​​ധ​​ർ​​മ്യ​​മു​​ണ്ട് എന്നതും ഓർക്കണം. ശ​​സ്ത്ര​​ക്രി​​യ​​യി​​ല്‍ അ​​ന​​സ്‌​​തേ​​ഷ്യ​​യു​​ടെ ആ​​വ​​ശ്യ​​ക​​ത​​യും സു​​ശ്രുതാചാ ര്യൻ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അ​​ക്കാ​​ല​​ത്ത് പ്രകൃതി ദത്തമായ ചില ദ്രവ്യങ്ങളും മ​​ദ്യ​​വും ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് അ​​ന​​സ്‌​​തേ​​ഷ്യ കൊ​​ടു​​ത്തി​​രു​​ന്ന​​ത്. അ​​തു​​പോ​​ലെ​​ത​​ന്നെ ശ​​സ്ത്ര​​ക്രി​​യ ഉപകരണങ്ങളുടെ അ​​ണു​​ന​​ശീ​​ക​​ര​​ണം സം​​ബ​​ന്ധി​​ച്ചും സം​​ഹി​​ത​​യി​​ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാ​​ര​​ത​​ത്തി​​ൽ നി​​ന്ന് അ​​റ​​ബി​​ക​​ൾ വ​​ഴി ലോ​​ക​​ത്തി​​ന്‍റെ നാനാഭാഗങ്ങളിലേക്ക് ഈ ​​ചി​​ന്ത​​ക​​ൾ അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ പ്ര​​ച​​രിക്കുകയായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ് പ്ലാസ്റ്റിക് സര്‍ജറി. എന്നാല്‍,എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുൻപ് സുശ്രുതൻ ചെയ്ത ശസ്ത്രക്രിയയിൽ നിന്നും ഇതിന് വലിയ വിത്യാസങ്ങള്‍ ഒന്നുമില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവ് എന്നും ആധുനിക ലോകം വിശേഷിപ്പിക്കുന്നുണ്ട്. ഇന്നും പല ആധുനിക ആശുപത്രികളിലെ ഓപ്പറേഷൻ തീയേറ്ററുകള്‍ക്കുള്ളിലും സുശ്രുതാചാര്യന്റെ ചിത്രം വച്ചിരിക്കുന്നത് ഇതിന്റെ ആദരവാ ണെന്ന വസ്തുതയും ഒരു കാരണവശാലും മറന്നു പോകരുത്.
ആയുര്‍വേദത്തേയും ഹോമിയോയെയും അടക്കം അന്ധമായി എതിര്‍ക്കുന്നവര്‍ ഒരു കാര്യം കൂടി ഓര്‍മ്മിക്കേണ്ടതുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രമേഹത്തിന് നൽകുന്ന മെറ്റ്ഫോമിൻ എന്ന മരുന്ന് അമേരിക്കയിൽ ഭാഗികമായി നിരോധിക്കപ്പെട്ട കാര്യം അറിയുമല്ലോ. ഇന്ത്യയിൽ അടക്കം പ്രമേഹത്തിന് സര്‍വ്വസാ ധാരണമായി നൽകുന്ന മരുന്നാണ് ഇത്. ഈ മരുന്നാണ് പുറം രാജ്യത്ത് കാന്‍സറിന് വരെ കാരണമായേക്കും എന്ന് കണ്ടെത്തി നിരോധിച്ചി രിക്കുന്നത്. ശാസ്ത്രീയമായി പല പരിശോധനകളും നടത്തിയ ശേഷം വിപണിയിൽ ഇറക്കിയ മരുന്നിന്റെ കാര്യമാണ് ഇവിടെ പറയേണ്ടി വന്നത്.
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ അനുമതി നൽകിയ കേന്ദ്ര ഭാരതീയ ചികിത്സ കൗൺസിൽ പുറപ്പെടുവിച്ച ഉത്തരവ് ആധുനിക കാഴ്ചപ്പാടിൽ അന്ധമായ വിശ്വാസം പുലർത്തുന്നവർക്കും, ചികിത്സകന്മാർക്കും, അവരുടെ തൊഴിലിനു ഭംഗമുണ്ടായില്ലെങ്കിൽ പോലും തികച്ചും വേദന ജനകമായിരിക്കും എന്നതാണ് പ്രതി ഷേധങ്ങൾ വിളിച്ചു പറയുന്നത്. തങ്ങളുടെ മേൽക്കോയ്മ കാലാന്തരത്തിൽ നഷ്ട്ടപ്പെട്ട് പോകുമെന്ന ഭയത്തിൽ നിന്നുണ്ടാകുന്ന പ്രതിഷേധമാണ് ഇതെന്ന് ആർക്കാണ് അറിയാത്തത്. നമ്മൾ ഭാരതീയരാണ്. നമ്മുടെ പൂർവികരുടെ കഴിവുകളെ, നമ്മുടെ സംസ്ക്കാരത്തെ, ഇകഴ്ത്തി കാണിക്കും വിധം അല്പം പോലും ചിന്തിക്കാൻ പാടില്ലാത്തതുമാണ്.
പൂർവിക സംസ്ക്കാരം, ശാസ്ത്രം, എന്താണെന്ന് പഠിക്കുവാൻ ശ്രമിച്ചിരുന്നെങ്കിൽ ആർക്കും തന്നെ ഈ തീരുമാനത്തെ എതിർക്കുവാൻ കഴിയുകയില്ല. യഥാർത്ഥത്തിൽ ശരിയായ കാലഗണന നിച്ഛയ്ക്കുവാൻ കഴിയാത്ത ശാസ്ത്ര സമ്പത്തിന്റെയും, സംസ്‌കാരത്തിന്റെയും, പാരമ്പര്യം ഉൾക്കൊള്ളുന്ന മേഖലയാണ് ഭാരതം. ഏതാണ്ട് 900 വർഷക്കാലം വിദേശാധിപത്യത്തിനും,ക്രമേണ ബുദ്ധമത സ്വാധീനത്തിനും വശം വാദമായി തീർന്ന ശസ്ത്രക്രിയ കാലാന്തരത്തിൽ നാമാവശേഷമായി തീർന്നു. സ്വാതന്ത്രാനന്തര ഇന്ത്യയുടെ സംസ്ക്കാരം ഇട്ടെറിഞ്ഞു പോയ ബ്രട്ടീഷ് സംസ്ക്കാ രത്തിലേക്ക് ഒതുങ്ങിപോയതിന്റെ ഫലമാണ് നമ്മുടെ ആരോഗ്യ ശാസ്ത്രം ഉയിർത്തെന്നെൽക്കാതിരിക്കുന്നത്.

നമ്മുടെ തനതായ ആരോഗ്യ ശാസ്ത്രം ഇന്നും, അന്നും, നിലനിൽക്കുന്നതിനു കാരണം അത് പ്രകൃതി ശാസ്ത്രം ആയത് കൊണ്ടാണ്. സർവ്വത്തിന്റെയും സൃഷ്ടിക്ക് ആധാരമായ പ്രകൃതി, ഒരു കാരണവശാലയും പ്രകൃതി സൃഷ്ടികളുടെ, അതായത് മനുഷ്യന്റെയും, മൃഗങ്ങളുടെയും, വൃക്ഷലതാധികളുടെയും, ശാരീരിക മാനസിക ആരോഗ്യത്തിനായി ഒരു ശാസ്ത്രം ഉണ്ടാക്കുക മാത്രമല്ല,അതിനെ നശിക്കാതെ നോക്കുകയും ചെയ്യുകയായിരുന്നു. അന്യം നിന്ന് പോയ ഒരു ശാസ്ത്ര ശാഖയുടെ ഉയിർത്തെഴുന്നേൽപ്പാണ്‌ ഈ ശസ്ത്രക്രിയ തീരുമാനത്തിലൂടെ യാഥാർഥ്യമായിരിക്കുന്നത്. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സ്വാർത്ഥ താല്പര്യത്തിനായി അതിനു തടയിടാൻ നോക്കുന്നത് വിരോധാഭാസമാണ്. മനുഷ്യ സമൂഹത്തിന്റെ നന്മക്കായി രൂപം കൊണ്ടിട്ടുള്ള ഏതൊരു ശാസ്ത്ര സമ്പത്തിനെയും നെഞ്ചോട് ചേർക്കേണ്ടിയിരിക്കെ, അതിനെ അവമതിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ആധുനിക ചികിത്സ രംഗത്തെ ഓരോ ചികിത്സകനും ഇതിനെ എതിർക്കുന്നതിലൂടെ, അവർ ജീവിച്ചു വന്ന, കടന്നു വന്ന വഴിയാണ് മറക്കുന്നത്.
കുഞ്ഞുന്നാളിൽ ഉരമരുന്നു ഗുളികയും, കൃഷ്ണ തുളസി കഷായവും, ഒറ്റമൂലികകളും ഗൃഹവൈദ്യത്തിൽ ഉൾപ്പെടുന്ന പല മൂലികളും കഴിച്ചു വളർന്നവർ ഇതിലൂടെ തന്റെ പാരമ്പര്യത്തെ കൂടിയാണ് ഇവിടെ ത്യജിക്കുകയോ, പുറം കാലുകൊണ്ട് ചവിട്ടി തള്ളുകയോ ചെയ്യുന്നത്. ഏത് വൈദ്യ ശാസ്ത്ര ശാഖയും ആ​​ത്യ​​ന്തി​​ക​​മാ​​യി രോ​​ഗ​​ശ​​മ​​ന​​ത്തി​​നു​​ള്ള​​താ​​ണെ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കി സം​​യോ​​ജി​​ത​​മാ​​യോ,​ പ​​ര​​സ്പ​​ര പൂ​​ര​​ക​​മാ​​യോ നീ​​ങ്ങാ​​നു​​ള്ള അ​​ന്ത​​രീ​​ക്ഷം ഉ​​ണ്ടാ​​ക്കു​​ക​​യെ​​ന്ന​​താ​​ക​​ണം ആ​​ത്യ​​ന്തി​​ക ല​​ക്ഷ്യം. ഈ സാഹചര്യത്തിൽ ഒരു സ്വയം വിലയിരുത്തലിന് എതിര്‍പ്പ് അറിയിക്കുന്നവർ തയ്യാറാകേണ്ട സമയമാണിത്. ഓരോ വൈദ്യശാസ്ത്ര വിഭാഗത്തിനും അതിന്റേതായ മികവുകളുണ്ട്. ഒരു ശാസ്ത്ര ശാഖയെയും അവമതിക്കരുത്. ചവിട്ടി തള്ളരുത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button