ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് യുവതികളെ കടത്തുന്നത് വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് യുവതികളെ കടത്തുന്നത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയ യുവതിയെ അതിര്‍ത്തിയില്‍വച്ച് പിടികൂടി. പശ്ചിമ ബംഗാളിലെ കൈജുരി ഔട്ട് പോസ്റ്റിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ധാക്ക സ്വദേശിനി ശില്പ ബീഗത്തെയാണ് ബിഎസ്എഫിന്റെ പ്രത്യേക സംഘം പിടികൂടിയത്.
രണ്ട് വര്‍ഷം മുന്‍പ് ഇവരെ ഇന്ത്യയിലെത്തിച്ച് വില്പന നടത്തിയതായി യുവതി വെളിപ്പെടുത്തി. രണ്ട് വര്‍ഷം മുന്‍പാണ് ശില്പ ബീഗം കാമുകന് സല്‍മാനോടൊപ്പം ഇന്ത്യയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ യുവതിയെ മനുഷ്യക്കടത്ത് റാക്കറ്റുകള്‍ക്ക് വില്‍ക്കുകയും അവര്‍ യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് ബംഗളൂരുവിലെ വേശ്യാലയത്തില്‍ രണ്ട് വര്‍ഷത്തോളമാണ് യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചത്.
നവംബറില്‍ ഇവിടെ നിന്നും രക്ഷപ്പെട്ടോടിയ ശില്പയെ കൊല്‍ക്കത്ത സ്വദേശി സഹായിച്ചു. തുടര്‍ന്ന് അതിര്‍ത്തി കടക്കുന്നതിനിടെയാണ് ഇവരെ സുരക്ഷാസേന പിടികൂടിയത്. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന റാക്കറ്റുകള്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.