Latest NewsNationalNewsUncategorized
കൊറോണയെ നിസാരമായി കാണരുത്; ഗർഭിണിയായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; അവസാന വിഡിയോ സന്ദേശം പങ്കുവെച്ച് ഭർത്താവ്
ന്യൂ ഡെൽഹി: ഗർഭിണിയായ ഭാര്യ കൊറോണ ബാധിച്ച് മരിച്ചതിന്റെ വേദനയിൽ റാവിഷ് ചൗള. മരണത്തിന് മുൻപ് ഭാര്യ ഡിംപിൾ അറോറ അയച്ച വിഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് റാവിഷ്. ഡോക്ടർ കൂടിയായ ഡിംപിൾ കൊറോണയെ നിസാരമായി കാണരുതെന്നാണ് വിഡിയോയിൽ പറയുന്നത്.
എഴുമാസം ഗർഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനെയും എനിക്ക് കൊറോണ മൂലം നഷ്ടപ്പെട്ടു. ഏപ്രിൽ 26നാണ് അവൾ മരിച്ചത്. ഒരു ദിവസം മുൻപ് ജനിക്കാനിരുന്ന കുഞ്ഞും ഈ ലോകത്തോട് വിട പറഞ്ഞു. – വീഡിയോ പങ്കുവച്ച് റാവിഷ് കുറിച്ചു.
കൊറോണയെ നിസാരമായി കാണരുത്. എനിക്ക് സംസാരിക്കാൻ കഴിയുന്നില്ല. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ മാസ്‌ക് ധരിക്കണം. ഈ അവസ്ഥയിലൂടെ ആരും കടന്നുപോകരുതെന്ന് പ്രാർത്ഥിക്കുന്നു. വീട്ടിൽ ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ എന്നിവരുണ്ടെങ്കിൽ നിങ്ങൾ നിരുത്തരവാദപരമായി പെരുമാറരുത് -ഡിംപിൾ വീഡിയോയിലൂടെ പറയുന്നു.