

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സരിത്തിനെ കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ ഈ മാസം 15 വരെ ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. യു എ ഇ കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണക്കടത്ത് കണ്ടെത്തുന്ന രാജ്യത്തെ ആദ്യ കേസാണ് ഇതെന്നും രാജ്യ സുരക്ഷയെയും സാമ്പത്തിക സുരക്ഷയേയും ബാധിക്കുന്ന കേസാണിതെന്നുമായിരുന്നു കസ്റ്റംസിന്റെ വാദം. പ്രതിസരിത്ത് ഫോൺ രേഖകൾ ഫോർമാറ്റ് ചെയ്ത നശിപ്പിക്കുകയുണ്ടായി. വാട്ട്‌സ് അപ്പ് ചാറ്റുകളും ഡിലീറ്റ് ചെയ്തു. സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് ഇവ കസ്റ്റംസിന് വീണ്ടെടുക്കേണ്ടതുണ്ട്. മുഖ്യ ആസൂത്രകരിലേക്ക് അന്വേഷണം എത്തണമെങ്കിൽ ഇവയെല്ലാം വേണമെന്നാണ്കസ്റ്റംസ് വാദിച്ചിട്ടുള്ളത്. സരിത്തിന്റെ സാന്നിധ്യത്തിൽ ഫോൺകോൾ രേഖകൾ പരിശോധിക്കണം. കേസിലെ പ്രധാന പ്രതികളിലേക്കെത്താൻ സരിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് കസ്റ്റംസ് അറിയിച്ചത്.
ഓൺലൈൻ ചോദ്യം ചെയ്യൽ മതിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കസ്റ്റംസ് വാദം അംഗീകരിച്ച കോടതി സരിത്തിനെ ഏഴ് ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
Post Your Comments