ട്വിറ്ററിൽ കളിച്ച് ട്രംപ്; പൊറുതി മുട്ടി ട്വിറ്റർ ട്വീറ്റുകൾ നീക്കി.

യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തു മ്പോൾ ജോ ബൈഡനുള്ള മുൻതൂക്കത്തിൽ നിയന്ത്രണം വിട്ട് ട്രംപ്. അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള ട്വീറ്റുകൾ കൊണ്ട് തൻ്റെ അക്കൗണ്ട് നിറക്കു കയാണ് ട്രംപ്. ഒടുവിൽ പൊറുതിമുട്ടിയ ട്വിറ്റർ തന്നെ ചില ട്വീറ്റുകൾ നീക്കം ചെയ്തു.
ഞങ്ങളുടെ അഭിഭാഷകർ അർത്ഥവത്തായ പ്രവേശനം ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാൽ അത്കൊണ്ടെന്ത് ഗുണം? നമ്മുടെ വ്യവസ്ഥയുടെ ധർമ്മനീതിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിനും തന്നെ ക്ഷതം സംഭവിച്ചിരിക്കുകയാണ്. ഇതാണ് ചർച്ച ചെയ്യേണ്ടത്! എന്നാണ് അദ്ദേഹം ഏതാനും മണിക്കൂർ മുമ്പ് ട്വീറ്റ് ചെയ്തത്.പെൻസിൽവാനിയയിൽ തനിക്കുണ്ടായിരുന്ന ലീഡ് മാറി മറിഞ്ഞതിനെത്തുടർന്ന് അവിടെ നടന്ന പോളിങ്ങിൽ പൂർണ്ണമായ അവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു കഴിഞ്ഞു. പെൻസിൽവാനിയ അറ്റോർണി ജനറൽ മാറി നിൽക്കണമെന്നാണ് അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
നിർണായകമായ സ്വിങ് സ്റ്റേറ്റായ മിഷിഗൺ, നൊവാഡ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ജോ ബൈഡൻ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതിലും ട്രംപ് അവിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിൽ തട്ടിപ്പുണ്ടായിട്ടുണ്ടെന്ന ആരോപണത്തിന് പുറമേ തപാൽ വോട്ട് എണ്ണുന്നതിനെയും ട്രംപ് എതിർത്തു. തനിക്ക് വ്യക്തിപരമായി മുന്നേറ്റമുണ്ടായിരുന്ന സ്ഥലത്തെ തിരിച്ചടികൾ അംഗീകരിക്കാൻ ആവില്ലെന്നാണ് ട്രംപിൻ്റെ നിലപാട്.തിരഞ്ഞെടുപ്പ് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുമ്പൊ 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് ആര് എത്തും എന്നാണ് ലോകം ഉറ്റ് നോക്കുന്നത്.