Latest News

പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കാനുള്ള യുവതിയുടെ ശ്രമം പരാജയപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാലത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാനുളള യുവതിയുടെ ശ്രമം പരാജയപ്പെടുത്തി. ശൈഖ് ജാബിര്‍ ബ്രിഡ്ജിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെയാണ് രക്ഷപെടുത്തിയത്. ഒരു യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം സംഭവ സ്ഥലത്തെത്തി ആത്മഹത്യാ ശ്രമം പരാജയപ്പെടുത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.

ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനായി ഇവരെ ചോദ്യം ചെയ്യുകയാണെന്ന്് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആത്മഹത്യാ ശ്രമത്തിന് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button