ഇന്ത്യയില്‍ മരവിപ്പിച്ചാലും രാജ്യത്തിന് പുറത്ത് കത്തും,എല്ലാ ശബ്ദങ്ങളും കേള്‍ക്കണമെന്ന് ഇന്ത്യയോട് ട്വിറ്റര്‍

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേന്ദ്രം നിര്‍ദേശിച്ച അക്കൗണ്ടുകള്‍ മരവിപ്പിച്ചെങ്കിലും അവ ഇന്ത്യയ്ക്ക് പുറത്ത് ലഭ്യമാകുമെന്ന് ട്വിറ്റര്‍. സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന ട്വിറ്റര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. വ്യക്തിപരമായ അഭിപ്രായങ്ങളോ,കാഴ്ചപ്പാടുകളോ അല്ലാതെ എല്ലാ ശബ്ദങ്ങളും കേള്‍ക്കണമെന്ന് വിശദീകരണത്തില്‍ ട്വിറ്റര്‍ ചുണ്ടിക്കാട്ടി. അക്കൗണ്ടുകള്‍ മരവിപ്പിക്കുക വഴി രാജ്യത്ത് സംഭവിക്കുന്ന കോടികളുടെ നഷ്ടമാണ് സംഭവിക്കുക എന്നും പറഞ്ഞു.
നിരോധിച്ച അക്കൗണ്ടുകള്‍ക്ക് ഇന്ത്യക്ക് പുറത്ത് ലഭ്യതയുണ്ടന്ന് ട്വിറ്റര്‍ വ്യക്തമാക്കി. അതേസമയം സമരവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങളും,നെഗറ്റീവ് ഹാഷ് ടാഗുകളും നീക്കം ചെയ്യുമെന്നും,സംവാദങ്ങള്‍ പോസിറ്റിവായി തന്നെ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രക്ഷോപത്തെക്കുറിച്ച് തെറ്റായ പ്രചരണം നടത്തുന്ന ആയിരത്തിലധികം അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.അതിന് മറുപടിയായി
സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ ട്വിറ്റര്‍ ഒരു വിഭാഗം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയത് അഭിപ്രായസ്വാതന്ത്രിനും അവകാശത്തിനും ഭിക്ഷണിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്‍ര്‍നെറ്റ് ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയതിന്റെ ഭ്ാഗമായി കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ള അഭിപ്രായസ്വാന്ത്ര്യത്തിന് വിരുദ്ധമാണ് ഈ വിലക്ക്. മാധ്യമപ്രവര്‍ത്തകര്‍,രാഷ്ട്രീയപ്രവര്‍ത്തകര്‍,മാധ്യമസ്ഥാപനങ്ങള്‍ എന്നിവരുടെ അക്കൗണ്ടുകള്‍ക്ക് രാജ്യത്തെ നിലനില്‍ക്കുന്ന അഭിപ്രാസ്വാതന്ത്ര്യത്തിന് വിരുദ്ധമായതിനാല്‍ വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലന്നും ട്വിറ്റര്‍ അവകാശപ്പെടുന്നു.
പാക്കിസ്ഥാന്‍-ഖാലിസ്ഥാന്‍ ബന്ധം ആരോപിച്ച അക്കൗണ്ടുകള്‍് ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പട്ടിക.ിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് ട്വിറ്റര്‍ മറുപടി നല്‍കി, ഇന്ത്യക്ക് പുറത്ത് അത് ലഭ്യമാകുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.