Latest NewsNationalNews
മുകേഷ് അംബാനിയുടെ വീട്ടിന് മുകളില്‍ നിര്‍ത്തിയിട്ട സ്‌കോര്‍പിയോ ഉടമയുടെ മരണം, രണ്ട് പേര്‍ അറസ്റ്റില്‍

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോര്‍പിയോ കാറിന്‍റെ ഉടമ മന്‍സുഖ് ഹിരേനെ കൊലപ്പെടുത്തിയ കേസില്‍ പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ എ.ടി.എസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. നിലവില്‍ സസ്പെന്‍ഷനിലുള്ള കോണ്‍സ്റ്റബിള്‍ വിനായക് ഷിണ്‍ഡെയാണ് അറസ്റ്റിലായ പൊലീസുകാരന്‍.
വാതുവെപ്പ് റാക്കറ്റിലെ കണ്ണിയാണ് അറസ്റ്റിലായ മറ്റൊരാള്‍. കൊലപാതക കേസ് കേന്ദ്രസര്‍ക്കാര്‍ എന്‍.ഐ.എക്ക് കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എ.ടി.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ ഇന്ന് കോടതിയില്‍ ഹാജറാക്കും.