Kerala NewsLatest NewsLocal NewsNews
അഭിനേത്രി പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു.
കൊച്ചി: സിനിമ, സീരിയല്‍ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു. സംസ്ഥാന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ചെയര്‍പേഴ്സണായിരുന്നു. 63 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖമായിരുന്നു മരണ കാരണം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
സ്ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, എന്റെ സൂര്യപുത്രിക്ക്, ഇന്നലെകളില്ലാതെ, വാദ്ധ്യാര്‍, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിമിരം എന്ന ചിത്രം ഈയിടെ ഒടിടി വഴി റിലീസ് ചെയ്തിരുന്നു. അവസാനം അഭിനയിച്ച ചിത്രം. ബര്‍മുഡ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്