DeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

മലയാറ്റൂരിൽ പാറമടയിൽ സ്‌ഫോടനം, രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു

എറണാകുളം; മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം. പാറമടക്ക് സമീപം ഒരു കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു.

മലയാറ്റൂരിലെ ഇല്ലിത്തോട് എന്ന സഥലത്തുള്ള വിജയ എന്ന പാറമടയിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. വെടിമരുന്ന് പൊട്ടിത്തറിക്കുകയും കെട്ടിടം പൂർണ്ണമായും തകരുകയായിരുന്നു. സേലം സ്വദേശിയായ പെരിയണ്ണൻ (40), കർണാടക സ്വദേശി ധനപാലൻ (36) എന്നിവരാണ് മരിച്ചത്.

പാറമടയോട് ചേർന്നുതന്നെ തൊഴിലാളികൾക്ക് താമസിക്കാനും വിശ്രമിക്കുന്നതിനുമായി നിർമിച്ചിരുന്ന കെട്ടിടത്തിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്.സ്‌ഫോടനത്തെ തുടർന്ന് കെട്ടിടം പൂർണമായും തകർന്നു. മരിച്ച രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം എന്തെന്ന് വ്യക്തമല്ല. പൊലീസും പഞ്ചായത്ത് അധികൃതരും ഇവിടേക്ക് എത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button