കുടിയന്മാരുടെ വീക്ക് പോയിന്റിൽ മുറുക്കെ പിടിച്ച് സർക്കാർ, മദ്യത്തിന് പൊന്നിന്റെ വിലയായി, കുടിയന്മാർ കുത്തുപാളയെടുക്കും.

തിരുവനന്തപുരം/ മദ്യത്തിന് ഏഴു ശതമാനം വിലവർധന ഫെബ്രുവരി ഒന്ന് മുതൽ നിലവിൽ വരുകയാണ്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ് ഇതോടെ വർധിക്കുക. കുടിയന്മാരുടെ വീക്ക് പോയിന്റിൽ മുറുക്കെ പിടിച്ച് തന്നെയാണ് വർധന. മദ്യത്തിന് പൊന്നിന്റെ വിലയായി. കുടിയന്മാർ കുത്തുപാളയെടുക്കുമെന്നും ഉറപ്പായി. സ്പിരിറ്റിന്റെ വില വർധിച്ച സാഹചര്യത്തിലാണ് 11.6% വർധന മദ്യ നിർമാതാക്കൾ ആവശ്യപ്പെടുന്നത്. കുപ്പിക്ക് 40 രൂപ വർധിപ്പിക്കുന്നതോടെ സർക്കാരിന് 35 രൂപയും, മദ്യവിതരണ കമ്പനികൾക്ക് നാലു രൂപയും, ഒരു രൂപ കോർപറേഷനും അധികമായി ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ മദ്യ വില ഓഗസ്റ്റോടെ കുറയുമെന്ന ഒരു ആശ്വാസ വാക്ക് നൽകി കൊണ്ടാണ് ഇപ്പോഴുള്ള വർധന.
മദ്യ നിർമാതാക്കളിൽനിന്നും 100 രൂപക്ക് വാങ്ങുന്ന ഒരു കുപ്പി മദ്യം നികുതിയും മറ്റു ചെലവുകളും അടക്കം 1,170 രൂപക്കായിരിക്കും ഇനി ചില്ലറ വിൽപ്പന നടത്തുക. ഇതിൽ നൂറു രൂപ മദ്യ നിർമാതാക്കൾക്കും 1,049 രൂപ സർക്കാരിന്റെയും കീശയിൽ എത്തും. ഏഴു ശതമാനം വിലവർധന വരുമ്പോൾ, 100 രൂപ വിലവരുന്ന മദ്യത്തിന്റെ ചില്ലറ വിൽപ്പന വില 1,252 രൂപ വരെ ആവുകയാണ്.
കുടിയന്മാരല്ലേ, എത്ര വില കൂട്ടിയാലും കുടുംബം വിറ്റാലും വാങ്ങി കുടിച്ചോളും, എന്ന് തന്നെയാണ് സർക്കാർ ചിന്തിക്കുന്നതെന്നു വേണം കരുതാൻ. മദ്യം ഉപയോഗിച്ച് നടത്തുന്ന ഒരു കൊള്ള തന്നെയാണിത്. മദ്യത്തിന്റെ വീക്ക് പോയിന്റിൽ പിടിച്ച് പരമാവധി ജനത്തെ പിഴിൽ തന്നെയാണ് വില കൂട്ടൽ വഴി നടക്കുക. കേരളത്തിലെ മദ്യ പാനികളുടെ വീക്ക് പോയിന്റിൽ പിടിച്ച് പള്ളക്കടിക്കുന്ന പണിയായിപ്പോയി സർക്കാറിന്റേതെന്നാണ് മദ്യത്തിന്റെ ഉപഭോക്താക്കൾക്ക് പറയാനുള്ളത്.
മദ്യത്തിന്റെ പുതുക്കിയ വില ഇങ്ങനെയാണ്/ ജവാൻ റം (1000മില്ലി) – നിലവിലെ വില 560, പുതുക്കിയ വില 590, വർധന 30 രൂപ, ഓൾഡ് പോർട്ട് റം (1000 മില്ലി) – നിലവിലെ വില 660, പുതുക്കിയ വില 710, വർധന 50 രൂപ, സ്മിർനോഫ് വോഡ്ക (1000മില്ലി) – നിലവിലെ വില 1730, പുതുക്കിയ വില 1800, വർധന 70രൂപ,മാൻഷൻ ഹൗസ് ബ്രാൻഡി (1000മില്ലി) – നിലവിലെ വില 950, പുതുക്കിയ വില 1020, വർധന 70 രൂപ, മക്ഡവൽ സെലിബ്രേഷൻ ലക്‌ഷ്വറി റം (1000മില്ലി) – നിലവിലെ വില 710, പുതുക്കിയ വില 760, വർധന 50 രൂപ, വൈറ്റ് മിസ്‌ചീഫ് ബ്രാൻഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 840, വർധന 70 രൂപ, ഓൾഡ് മങ്ക് ലെജന്റ് (1000മില്ലി) – നിലവിലെ വില 2020, പുതുക്കിയ വില 2110, വർധന 90 രൂപ,