അധികൃതരുടെ അനാസ്ഥ മൂലം, ഒരു പെൺകുട്ടി രണ്ടു തവണ കൂടി പീഡനത്തിനിരയായി.
NewsKeralaLocal NewsCrime

അധികൃതരുടെ അനാസ്ഥ മൂലം, ഒരു പെൺകുട്ടി രണ്ടു തവണ കൂടി പീഡനത്തിനിരയായി.

മലപ്പുറം: രണ്ടു തവണ പീഡനത്തിനിരയായതിനെ തുടർന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിച്ചിരുന്ന പെൺകുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചതിനു ശേഷം വീണ്ടും പീഡനത്തിനിരയായതായി പരാതി. പാണ്ടിക്കാട് ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൂന്നാമതും പീഡനത്തിനിരയായതായി പരാതി ഉണ്ടായിരിക്കുന്നത്.

2016ൽ പെൺകുട്ടി പീഡനത്തിനിരയായിരുന്നു. അന്ന് പതിമൂന്ന് വയസായിരുന്ന പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചതാണ് മൂന്നാമതും പീഡന സംഭവം ഉണ്ടാകാൻ കാരണമായിരിക്കുന്നത്. രണ്ടാം തവണ പീഡനത്തിനിരയായതോടെ കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കുകയായിരുന്നു.

കൊവിഡ് വ്യാപനത്തിന് മുൻപ് ബന്ധുക്കളുടെ അപേക്ഷ പ്രകാരം കുട്ടിയെ വീട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. അതിന് ശേഷമാണ് വീണ്ടും പീഡനത്തിനിരയായെന്ന പരാതി ഉണ്ടാവുന്നത്. മൂന്നാം തവണയും പെൺകുട്ടി പീഡനത്തിനിരയായതിൽ പാണ്ടിക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ സുരക്ഷയെക്കുറിച്ച് വേണ്ടത്ര അന്വേഷണം നടത്താതെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതാണ് പീഡനം ആവർത്തിക്കാൻ കാരണമായതെന്ന ആക്ഷേപമുയർന്നിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button