

കൊച്ചി/ ബാര്‍ കോഴക്കേസുമായി ബന്ധപെട്ടു കോടതിയില്‍ കേസിന്റെ തെളിവിനായി വ്യാജ സി.ഡി ഹാജരാക്കിയ കേസില്‍ ബിജു രമേശിനെതിരെ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. മജ്സ്ട്രേറ്റ് കോടതിയില്‍ വ്യാജ സി.ഡി ഹാജരാക്കിയ സംഭവത്തില്‍ ബിജു രമേശിനെതിരായി നല്കിയ പരാതിയില്‍ മജിസ്ട്രേറ്റ് നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
അഭിഭാഷകനായ ശ്രീജിത്ത് ഇക്കാര്യത്തിൽ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയ സി.ഡി എഡിറ്റ് ചെയ്തതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
ബാര്‍ കോഴക്കേസുമായി ബന്ധപെട്ടുള്ള ആരോപണങ്ങൾക്ക് കേസിനു തെളിവായാണ് ബിജു രമേശ് മജ്സ്ട്രേറ്റ് കോടതിയില്‍ വ്യാജ സി.ഡി ഹാജരാക്കുന്നത്. കേസിനു ബലമേകുന്നതിനായി ആവശ്യാനുസരണം എഡിറ്റ് ചെയ്തതായിരുന്നു അത്.
Post Your Comments