Editor's ChoiceKerala NewsLatest NewsLocal NewsNationalNews
നെല്ലിയാമ്പതി സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് രണ്ടു യുവാക്കൾ കൊക്കയിലേക്ക് വീണു.

പാലക്കാട് /പാലക്കാട് ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രമായ നെല്ലിയാമ്പതി കാണാനെത്തിയ രണ്ടു യുവാക്കൾ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണു. സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിൽ കൊക്കയിലേക്ക് വീണ ഒറ്റപ്പാലം, മേലൂര്‍ സ്വദേശി സന്ദീപ്, കോട്ടായി സ്വദേശി രഘുനന്ദന് എന്നിവരെയാണ് കാണാതായത്. കാല്‍വഴുതിയ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും വീഴുന്നത്. ബാഗ്ളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളുമായാണ് ഇരുവരും നെല്ലിയാമ്പതിയിലെത്തുന്നത്. കാണാതായവർക്കായി പൊലീസ്, വനം, അഗ്നിശമന വിഭാഗങ്ങൾ തിരച്ചിൽ നടത്തിവരുകയാണ്.