Latest News
വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം; 2 പേര്‍ അറസ്റ്റില്‍
കൊച്ചി: വ്യജ അക്കൗണ്ടുകളുണ്ടാക്കി പണം തട്ടുന്ന സംഭവങ്ങള്‍ ഇപ്പോള്‍ തുടര്‍ കഥയാവുകയാണ്. എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഷ്താഖ് , നസീര്‍ എന്നിവരാണ് പിടിയിലായത്.
ഫേസ്ബുക്കിലൂടെ പണം നല്‍കാന്‍ ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജമാലിനാണ് ഇവര്‍ സന്ദേശം അയച്ചത്. 10,000 രൂപയാണ് ആവശ്യപ്പെട്ടത്. പണം ഗൂഗിള്‍ പേയിലൂടെ നല്‍കാനാണ് ആവിശ്യപ്പെട്ടത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും.