CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
രാഷ്ട്രീയ ഗൂഢാലോചന എന്ന ഉമ്മാക്കി കാട്ടുന്ന സ്ഥിരം പതിവ് തുടരുകയാണോ,സർക്കാരിനെതിരെ വി.ഡി.സതീശൻ

ലൈഫ് മിഷൻ കേസിലും സ്വർണക്കടത്ത് കേസിലും ജലീൽ വിഷയത്തിനും സർക്കാരിനെതിരെ രൂക്ഷവിമർശനവും പ്രതിഷേധവും ശക്തമായിരിക്കുന്ന കാലമാണ്. പല ഘട്ടങ്ങളിലും സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുള്ള നേതാവാണ് വി.ഡി സതീശൻ.ഇത്തവണയും ഫേസ്ബുക്കിലൂടെ തന്നെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.നിരവധി കേസുകൾ അന്വേഷിച്ചു വരുമ്പോൾ സ്വന്തം വീട്ടുമുറ്റത്തും ഓഫീസിന്റെ മുന്നിലും എത്തുമ്പോൾ രാഷ്ട്രീയ ഗൂഢാലോചന എന്ന ഉമ്മാക്കി കാട്ടുന്ന സ്ഥിരം പതിവ് തുടരുകയാണോ?
ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം കോൺഗ്രസും ബി ജെ പി യും ചേർന്ന് നടത്തിയ ഗൂഢാലോചനയെന്ന് സി പി എം.
- സോളാർ കേസിൽ ഉമ്മൻ ചാണ്ടി രാജി വയ്ക്കണമെന്നും അന്വേഷണം നടത്തണമെന്നും സി പി എമ്മും, കേ ന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബി.ജെ.പി.നേതാക്കളും പറഞ്ഞല്ലോ. അന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ, ഇത് സി പി എം ബി ജെ പി ഗൂഢാലോചനയാണെന്ന് .
- മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു കത്തെഴുതിയിട്ടാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതെന്ന് വീരവാദം മുഴക്കിയവർ ഇപ്പോൾ അത് വിഴുങ്ങിയോ?
- അന്വേഷണം നടക്കട്ടെ. അന്വേഷിച്ചു വരുമ്പോൾ ആരാണ് ഞെട്ടുന്നതെന്ന് കാണാം എന്ന് ഭീഷണിപ്പെടുത്തിയവർ എവിടെപ്പോയി?
- സ്വർണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന്, ലൈഫ് മിഷനിലെ കൈക്കൂലി തുടങ്ങിയ നിരവധി കേസുകൾ അന്വേഷിച്ചു വരുമ്പോൾ സ്വന്തം വീട്ടുമുറ്റത്തും ഓഫീസിന്റെ മുന്നിലും എത്തുമ്പോൾ രാഷ്ട്രീയ ഗൂഢാലോചന എന്ന ഉമ്മാക്കി കാട്ടുന്ന സ്ഥിരം പതിവ് തുടരുകയാണോ?
എല്ലാത്തിനും കൃത്യമായ ഉത്തരം പറയേണ്ട സമയം ആയി.