Kerala NewsLatest NewsNewsPolitics
യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ എംപി തൽസ്ഥാനം ഒഴിയുന്നു.

സംസ്ഥാന യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ എംപി തൽസ്ഥാനം ഒഴിയുന്നു. രാജിക്കത്ത് ഉടനെ നൽകും. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി ബെന്നി ബെഹ്നാൻ അറിയിച്ചു. കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ തന്നെ വേദനിപ്പിച്ചു എന്നാണു ബെന്നി ബെഹ്നാൻ ഇക്കാര്യത്തിൽ പറഞ്ഞിട്ടുള്ളത്.
ഉമ്മൻ ചാണ്ടിയുമായി വരെ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകളാണ് വന്നത്. വാർത്തകളുടെ പുകമറയിൽ തുടരാൻ താൽപര്യമില്ലെന്നും ബെഹ്നാൻ പറഞ്ഞു. ബെന്നിയ്ക്ക് പിന്നാലെ എംഎം ഹസൻ വീണ്ടും യുഡിഎഫ് കൺവീനർ ആകുമെന്നാണ് സൂചന. ഇക്കാരം കെപിസിസി ഹൈക്കമാന്‍റിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിച്ച ഘട്ടത്തിലാണ് ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനർ ആവുന്നത്.