DeathKerala NewsLatest NewsNews

ഉലകം ചുറ്റും വാലിബന്‍ ഓര്‍മയായി

കൊച്ചി: ഒരു ചെറിയ ചായക്കടയില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് ലോകം മുഴുവന്‍ സഞ്ചരിച്ച കെ.ആര്‍. വിജയന്‍ (76) അന്തരിച്ചു. കടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറില്‍ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരില്‍ ചായക്കട നടത്തി ഉലക സഞ്ചാരം നടത്തിയിരുന്ന ദമ്പതികളില്‍ വിജയന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. ഭാര്യ മോഹനയ്‌ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയന്‍ സഞ്ചരിച്ചത്.

2007ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. റഷ്യന്‍ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികം ദിവസങ്ങള്‍ ആകും മുന്‍പാണു മരണം വിജയനെ കവര്‍ന്നെടുത്തത്. ചായക്കടയിലെ ചെറിയ വരുമാനത്തില്‍നിന്ന് 300 രൂപ പ്രതിദിനം മാറ്റിവച്ചായിരുന്നു ഇരുവരുടെയും ലോകയാത്രകള്‍.

ജീവിതം തന്നെ യാത്രകളാക്കി മാറ്റിയ കഴിഞ്ഞ 16 വര്‍ഷം കൊണ്ടാണ് ഇരുവരും 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഇതിനിടെ ഇവരുടെ യാത്രാപ്രേമം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞതോടെ പ്രചോദനം ഉള്‍ക്കൊണ്ട് ലോകയാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ചവര്‍ നിരവധിയാണ്. പിതാവിനൊപ്പം ചെറുപ്പത്തില്‍ നടത്തിയിട്ടുള്ള ചെറുയാത്രകളില്‍നിന്ന് വളര്‍ന്നപ്പോള്‍ രാജ്യത്തിന്റെ പലഭാഗത്തേക്കും സ്വന്തമായി യാത്ര ചെയ്തു. യാത്ര ഹരമായതോടെ രാജ്യത്തിനുള്ളില്‍ തന്നെയായിരുന്നു ആദ്യകാല യാത്രകള്‍. 1988ല്‍ ഹിമാലയന്‍ സന്ദര്‍ശനം. പിന്നീട് മൂന്ന് പതിറ്റാണ്ടിനുള്ളില്‍ യുഎസ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങി 26 രാജ്യങ്ങളില്‍ ഇരുവരും സന്ദര്‍ശനം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button