ഓഗസ്റ്റ് 10 മുതല്‍ വിദേശത്ത് നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ എത്താം
റിയാദ്: കൊവിഡിനെ തുടര്‍ന്ന് വിദേശത്തു നിന്ന് വരുന്നവര്‍ക്ക് നിര്‍ത്തി വെച്ചിരുന്ന ഉംറ തീര്‍ത്ഥാടനം ഓഗസ്റ്റ് 10 മുതല്‍ പുനരാരംഭിക്കും. ഓഗസ്റ്റ് 10 മുതല്‍ വിദേശത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനായി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്ന് ഓഗസ്റ്റ് 10നാണ്.
ഇന്ത്യ ഉള്‍പ്പെടെ യാത്രാവിലക്കുള്ള ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റീന് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതിയൊളളൂ. സൗദി അംഗീകരിച്ച വാക്സിനുകളില്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്കും 18 വയസ് പൂര്‍ത്തിയായവര്‍ക്കുമായിരിക്കും പ്രവേശനാനുമതി.
സൗദിയിലേക്ക് നിലവില്‍ യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്നൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്ന് നേരിട്ട് ഉംറ വിസയില്‍ സൗദിയിലെത്താം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സര്‍വീസ് സ്ഥാപനങ്ങള്‍ മുഖേനയാണ് ഉംറക്കെത്തേണ്ടത്.