Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി.

തിരുവനന്തപുരം / സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തെര ഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി. കോവിഡ് വിവരങ്ങൾ വെളിപ്പെടുത്താൻ കഴിഞ്ഞ ദിവസം നടത്തിയ പതിവ് പത്ര സമ്മേള നത്തിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ മുഖ്യ മന്ത്രി ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകിയത്. സൗജന്യമായി വോട്ടര്‍മാര്‍ക്ക് ക്രിസ്മസ് കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി, നൂറ് ദിന കര്‍മ്മ പരിപാടികളുടെ വിശദീകരണവും നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വ്യാഴാഴ്ച മുതൽ മുതല്‍ സൗജന്യമായി ക്രിസ്മസ് കിറ്റ് വിതരണം ചെയ്യു മെന്നാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഏത് വാഗ്ദാ നങ്ങളും പെരുമാറ്റച്ചട്ട ലംഘനമാണെന്നിരിക്കെ മുഖ്യമന്ത്രി അത് ലംഘിച്ചാണ് പ്രഖ്യാപനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെ,

‘കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്. കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, ഉഴുന്ന്, തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്. 482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി ചെലവിടുന്നത്. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 368 കോടി രൂപ വീതമാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി ചെലവഴിച്ചത്. ഇതുവരെ ഈ തുക വകയിരുത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരുന്നു. എന്നാല്‍ ഇത്തവണ ബജറ്റ് വിഹിതത്തില്‍ നിന്നൊരു തുക കൂടി ഇതിനു വേണ്ടി അനുവദി ച്ചിട്ടുണ്ട്. എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. 88.92 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക. ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ച് ആക്കി നിശ്ചയിച്ചു. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീട്ടെയില്‍ റേഷന്‍ വിതരണവും ഈ മാസം 5 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നൂറുദിന കര്‍മ്മ പരിപാ ടികളുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ഇനിയും പൂര്‍ത്തിയാകാനുള്ള പദ്ധതികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും, മുഖ്യമന്ത്രി പത്ര സമ്മേളത്തിൽ പറയുകയുണ്ടായി. ഇതിനെ പറ്റിയുള്ള വിശദമായ പട്ടികയും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വായിക്കുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button