അമേഠിയിലെ എംപി നന്ദിയില്ലാത്തവന്‍ ; രാഹുലിനെ കടന്നാക്രമിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.അമേഠിയില്‍ എംപിയായിരുന്ന രാഹുല്‍ നന്ദിയില്ലാത്തവനാണെന്ന് സ്മൃതി പരിഹസിച്ചു. രാഹുല്‍ ഗാന്ധിക്ക് ഒന്നും അറിയില്ലെന്നും അവര്‍ ആരോപിച്ചു .
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ , കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് എന്നിവര്‍ക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുലിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത് .
രാഹുല്‍ ഇന്ത്യയെ വെട്ടിമുറിച്ച് വിഭജിക്കാന്‍ ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി വിമര്‍ശിച്ചപ്പോള്‍ തെക്ക് നിന്ന് കൊണ്ട് വടക്കോട്ട് വിഷം ചീറ്റുകയാണെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ രാഹുലിന്റെ പ്രസ്താവനയെ കുറ്റപ്പെടുത്തിയത്