CinemaKerala NewsLatest NewsUncategorized
ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് രക്ഷിക്കുമോ? ഉണ്ണി മുകുന്ദനെ ചൊറിഞ്ഞ സന്തോഷ് കീഴാറ്റൂരിന് കിട്ടിയ മറുപടി
തിരുവനന്തപുരം: എല്ലാവര്‍ക്കും ഹനുമാന്‍ ജയന്തി ആശംസിച്ച് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിനുതാഴെ വിവാദ കമന്റുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. സന്തോഷിന് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കുകകൂടി ചെയ്തതോടെ സംഭവം വിവാദമായി. ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കമന്റ് ചെയ്തത്. സംഭവം വിവാദമാകുകയും നിരവധിപ്പേര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തതോടെ ഉണ്ണി മുകുന്ദന്‍ കമന്റിന് മറുപടി നല്‍കുകയായിരുന്നു.

ചേട്ടാ… നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവാണ്. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയരുതെന്നും ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കി.